Jammu Kashmir Encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഓഫീസറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു
Four Soldiers Killed in Doda: തിങ്കളാഴ്ച വൈകീട്ടോടെ ദോഡ ടൗണില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയിലാണ് സംഭവം നടന്നത്. വെടിവെപ്പിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ സൈന്യം പിന്തുടര്‍ന്ന് തിരിച്ചടിച്ചു.
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സുരക്ഷാജീവനക്കാരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ മൂന്ന് സൈനികര്‍ക്കും ഒരു ഉദ്യോഗസ്ഥനും വീരമൃത്യു. പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഉപ വിഭാഗമായ കശ്മീര്‍ ടൈഗേഴ്‌സാണ് ആക്രമണം നടത്തിയത്. രാഷ്ട്രീയ റൈഫിള്‍സിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗവും ജമ്മു കശ്മീര്‍ പോലീസും വനമേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തിങ്കളാഴ്ച വൈകീട്ടോടെ ദോഡ ടൗണില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ദേശ ഫോറസ്റ്റ് ബെല്‍റ്റിലെ ധാരി ഗോട്ടെ ഉരാര്‍ബാഗിയിലാണ് സംഭവം നടന്നത്. വെടിവെപ്പിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഭീകരരെ സൈന്യം പിന്തുടര്‍ന്ന് തിരിച്ചടിച്ചു. രാത്രി 9 മണിയോടെ കാട്ടിനുള്ളില്‍ വീണ്ടും വെടിവെപ്പുണ്ടായി. ഈ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു, ഇതില്‍ നാലുപേര്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
Also Read: Subramanian Swamy: മോദിയുടെ നേതൃത്വത്തില്‍ ബിജെപി ടൈറ്റാനിക് പോലെ മുങ്ങിത്താഴും; ബിജെപി നേതാവ്
അതേസമയം, നേരത്തെ കത്വയില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചിരുന്നു. ആക്രമണത്തില്‍ ആറ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. കത്വയില്‍ നിന്ന് 150 കിലോ മീറ്റര്‍ അകലെ ബദ്നോട്ട എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.
പ്രദേശത്ത് സൈന്യം പട്രോളിങ് നടത്തുന്നതിനിടെയിലാണ് ആക്രമണമുണ്ടായത്. പിന്നാലെ സൈന്യവും തിരിച്ചടിച്ചെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യത്തിന്റെ 9 കോര്‍പ്സിന്റെ കീഴിലാണ് ഈ പ്രദേശം.
നേരത്തെയും ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. കുല്‍ഗാം ജില്ലയിലെ മോഡര്‍ഗാം ഗ്രാമത്തിലും ഫ്രിസല്‍ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായാണ് വിവരം.
Also Read: Adani Hindenburg Case: അദാനി ഹിൻഡൻബെർഗ് കേസ്; പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി
മോഡര്‍ഗ്രാമില്‍ സിആര്‍പിഎഫും കരസേനയും പൊലീസും ചേര്‍ന്ന നടത്തിയ സംയുക്ത പരിശോധനക്കിടെ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈനികരായ ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദിന്റെ മരണവും സൈന്യം സ്ഥിരീകരിച്ചു.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംയുക്തസംഘം തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ട് ഫ്രിസല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മറ്റൊരു സൈനികനും ജീവന്‍ നഷ്ടപ്പെട്ടു. ഫ്രിസലിലാണ് നാല് ഭീകരരെ സൈന്യം വധിച്ചത്.