5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Devender Singh Rana: ബിജെപി എംഎൽഎ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു

MLA Devender Singh Rana Passed Away: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ ഇളയ സഹോദരനാണ് ദേവേന്ദർ സിംഗ് റാണ. ഫരീദാബാദിലുള്ള ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം.

Devender Singh Rana: ബിജെപി എംഎൽഎ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു
ദേവേന്ദർ സിംഗ് റാണ (Image Credits: Facebook)
nandha-das
Nandha Das | Updated On: 01 Nov 2024 09:19 AM

ശ്രീനഗർ: ബിജെപി നേതാവും ജമ്മു കശ്മീർ സിറ്റിങ് എംഎൽഎയുമായ ദേവേന്ദർ സിംഗ് റാണ അന്തരിച്ചു. 59 വയസായിരുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു കാലമായി ആരോഗ്യനില മോശമായിരുന്നു. നഗ്രോട്ട മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം, കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിന്റെ ഇളയ സഹോദരനാണ്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജമ്മുകശ്മീരിലെ നഗ്രോട്ട സീറ്റിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ദേവേന്ദർ റാണ നിയമസഭാ കക്ഷിയാവാനിരിക്കെയാണ് മരണം. 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് സീറ്റിലാണ് ആദ്യമായി ജയിച്ചത്. പിന്നീട്, 2021-ൽ നാഷണൽ കോൺഫറൻസ് വിട്ടു.

ALSO READ: ബിപിഎൽ സ്ഥാപകൻ ടി പി ജി നമ്പ്യാർ അന്തരിച്ചു

സഹോദരന്റെ മരണ വാർത്തയറിഞ്ഞ് ഇന്നലെ രാത്രി തന്നെ ജിതേന്ദ്ര സിംഗ് ഗാന്ധിനഗറിൽ എത്തി. നിരവധി രാഷ്ട്രീയ നേതാക്കളാണ് ദേവേന്ദർ റാണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. അദ്ദേഹത്തിന്റ ഭാര്യ ഗുഞ്ജൻ റാണ. മക്കൾ: ദേവയാനി, കേത്കി, ആദിരാജ് സിംഗ്.