Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു
Anantnag Encounter Update: ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് സംഭവം. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയിൽ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ഭീകരരമായുള്ള ഏറ്റുമുട്ടലിൽ (Anantnag Encounter) രണ്ട് ജവാൻമാർ വീരമൃത്യുവരിച്ചതായി അധികൃതർ. അഹ്‌ലാൻ ഗഡോളിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഏറ്റുമുട്ടൽ നടന്നതെന്ന് പോലീസ് അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് വിവരം. സംഭവത്തിൽ സാധാരണക്കാർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് കൂടുതൽ ആളുകളെ ഒഴുപ്പിച്ചതായും വിവരമുണ്ട്.
ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് സംഭവം. കോക്കർനാഗ് സബ് ഡിവിഷനിലെ വനമേഖലയിൽ സെനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഭീകരവാദികൾ വിദേശ രാജ്യത്തു നിന്നുള്ളവരാണ് എന്നാണ് പ്രാഥമിക നിഗമനത്തിൽ പറയുന്നത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിൽ സൈന്യത്തിന്റെ സ്‌പെഷൽ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സും പങ്കാളികളാകുന്നുണ്ട്. കൂടാതെ ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവരും ഓപ്പറേഷൻ്റെ ഭാഗമാണ്.
ALSO READ: കോടികളുടെ വമ്പൻ റെയിൽവേ പദ്ധതികൾ; 64 പുതിയ സ്റ്റേഷനുകൾ, പദ്ധതിയിൽ ഉൾപ്പെടുന്നത് ഏഴ് സംസ്ഥാനങ്ങൾ
ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഓഫീസർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പ, നായിക് ഡി രാജേഷ്, ശിപായി ബിജേന്ദ്ര, ശിപായി അജയ് എന്നിവർക്കാണ് ഏറ്റുമുട്ടലിൽ ജീവൻ നഷ്ടമായത്.
കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കോക്കർനാഗിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തേത്. 2023 സെപ്റ്റംബറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു കമാൻഡിങ് ഓഫീസർ, ഒരു മേജർ, ഒരു ഡിഎസ്പി ഉൾപ്പെടെയുള്ളവർ വീരമൃത്യു വരിച്ചിരുന്നു.