5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sonamarg Tunnel: കശ്മീരില ശൈത്യകാല യാത്രദുരിതങ്ങൾക്ക് ഇനി വിട; സോനാമർഗ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

Z-Morh Tunnel At Sonamarg : 6.5 കിലോമീറ്റർ നീളമുള്ള തുരങ്കം ശൈത്യകാലത്തെ കശ്മീരിലെ യാത്രദുരിതങ്ങൾ ഒരുവിധം പരിഹരിക്കാൻ സാധിക്കും. ഉദ്ഘാടനം ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്കം സന്ദർശിക്കുകയും ചെയ്തു.

Sonamarg Tunnel: കശ്മീരില ശൈത്യകാല യാത്രദുരിതങ്ങൾക്ക് ഇനി വിട; സോനാമർഗ് തുരങ്കം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
Z Morh Tunnel
jenish-thomas
Jenish Thomas | Updated On: 13 Jan 2025 13:48 PM

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ നിന്നും സോനമാർഗിലുക്കുള്ള ശൈത്യകാലത്തെ യാത്രക്ലേശങ്ങൾക്ക് ഇനി വിട പറയാം. 6.5 കിലോമീറ്റർ നീളമുള്ള Z-Morh തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജമ്മു കശ്മീർ മുഖ്യമന്ത്രി ഓമർ അബ്ദുള്ള, ലഫ്. ജനറൽ മനോജ് സിൻഹാ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, ഡോ. ജിതേന്ദ്ര സിങ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രിയും ജമ്മു കശ്മീർ മുഖ്യമന്ത്രിയും ലഫ്.ജനറലും മറ്റ് കേന്ദ്രമന്ത്രിമാരും ചേർന്ന് തുരങ്കത്തിനുള്ളിൽ സന്ദർശനം നടത്തുകയും ചെയ്തു.

ജമ്മു കശ്മീരിലെ ഗന്ദേർബാൽ ജില്ലയിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. തുരങ്കം വന്നതോടെ ശ്രീനഗറിൽ നിന്നു സോനാമാർഗിലേക്കുള്ള യാത്രം ഒന്നും കൂടി സുഗമമാകും. പ്രത്യേകിച്ച് ശൈത്യകാലത്തുള്ള യാത്ര. തുരങ്കം ഉൾപ്പെടെ ആകെ 12 കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമാണത്തിൻ്റെ ഭാഗമായിട്ടാണ് ഈ നിർമാണം. 2,700 കോടി രുപയാണ് പദ്ധതിയുടെ ആകെ ചിലവ്. അതിൻ്റെ ആദ്യ ഭാഗമായി 6.5 കിലോമീറ്ററാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ Z ആകൃതിയിലാണ് തുരങ്കം നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തുരങ്കത്തിന് Z-Morh എന്ന പേര് നൽകിയിരിക്കുന്നത്.

ALSO READ : Traffic Index Ranking : ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ


2012ൽ രണ്ടാം യുപിഎ സർക്കാരിൻ്റെ കാലത്താണ് സോനമാർഗ് തുരങ്കം നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നത്. തുടർന്ന് അന്നത്ത് ഗതാഗത മന്ത്രിയായിരുന്നു സിപി ജോഷി പദ്ധതിക്ക് തറക്കല്ല് ഇടുകയും ചെയ്തു. 2015ലാണ് തുരങ്കത്തിൻ്റെ നിർമാണ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ 2018ൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ തുരങ്കത്തിൻ്റെ നിർമാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് കരാർ മറ്റൊരു കമ്പനിക്ക് നൽകി തുരങ്കത്തിൻ്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുകയായിരുന്നു.

സമുദ്രനിരപ്പിൽ നിന്നും 8,650 അടി ഉയരത്തിലാണ് തുരങ്ക സ്ഥിതി ചെയ്യുന്നത്. ഇത് ശ്രീനഗറിൽ നിന്നും സോനമാർഗിലേക്കുള്ള യാത്ര ദൈർഘ്യം 2.15 മണിക്കൂർ കുറയ്ക്കാൻ സഹായിക്കും. രണ്ട് വരിയുള്ള പാതയാണ് തുരങ്കത്തിനുള്ളത്. മണിക്കൂറിൽ 1000 ത്തോളം വാഹനങ്ങൾക്ക് തുരങ്കത്തിനുള്ളിൽ സർവീസ് നടത്താൻ സാധിക്കും.കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതോടെ കശ്മീരിൻ്റെ സമ്പദ് വ്യവസ്യഥയെ Z-Morh തുരങ്കം സഹായിക്കും. കൂടാതെ ശൈത്യകാലത്ത് കാർഗിലേക്കുള്ള സൈനിക നീക്കങ്ങൾക്ക് ഈ തുരങ്കം സഹായകമാകും.