5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kathua Encounter: ജമ്മുവിലെ കത്വവയിൽ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു

Jammu and Kashmir Kathua Encounter: പ്രദേശത്ത് മൂന്ന് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷൻ നാലാം ദിവസത്തിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു

Kathua Encounter: ജമ്മുവിലെ കത്വവയിൽ ഏറ്റുമുട്ടൽ; മൂന്ന് പോലീസുകാർക്ക് വീരമൃത്യു, രണ്ട് ഭീകരരെ വധിച്ചു
Kathua EncounterImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 28 Mar 2025 06:20 AM

ശ്രീന​ഗർ: ജമ്മു-കശ്മീരിലെ കത്വവയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ (Kathua Encounter) മൂന്ന് പോലീസുകാർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചതായാണ് വിവരം. ഏറ്റുമുട്ടലിൽ മറ്റ് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിറ്റുണ്ട്. പ്രദേശത്ത് മൂന്ന് ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. ഭീകരവിരുദ്ധ ഓപ്പറേഷൻ നാലാം ദിവസത്തിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹിരാനഗർ സെക്ടറിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ജാഖോലെ ഗ്രാമത്തിന് സമീപമാണ് വെടിവയ്പ്പ് ഉണ്ടായത്.

ഏറ്റുമുട്ടൽ നടന്ന പ്രദേശത്തേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി), ജമ്മു-കശ്മീർ പോലീസ്, സൈന്യം, ബിഎസ്എഫ്, സിആർപിഎഫ് എന്നിവർ സംയുക്തമായി ഭീകരരെ മേഖലയിൽ നിന്ന് തുരത്തുന്നതിനായി കഴിഞ്ഞ നാലുദിവസമായി തിരച്ചിൽ നടത്തിവരുകയായിരുന്നു.

സൈനികവേഷത്തിലെത്തിയ രണ്ട് ഭീകരർ ചൊവ്വാഴ്ച വെള്ളം ചോദിച്ചെത്തിയതായി പ്രദേശവാസി അറിയിച്ചതിനെത്തുടർന്നാണ് മേഖലയിൽ സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. യു‌എ‌വികൾ, ഹെലികോപ്റ്റർ, ഡ്രോൺ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്. 30 മിനിറ്റിലധികം ഏറ്റുമുട്ടലിൽ നീണ്ടുനിന്നതായി വൃത്തങ്ങൾ പറയുന്നു.

പാകിസ്ഥാൻ ഭാഗത്തുനിന്നും അന്താരാഷ്ട്ര അതിർത്തിയിലൂടെ കത്വ ജില്ലയിലേക്ക് തീവ്രവാദികൾ അടുത്തിടെ നുഴഞ്ഞുകയറിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കഴിഞ്ഞ വർഷം റിയാസി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അർജുൻ ശർമ്മയുടെ സഹോദരി രേണു ശർമ്മയ്ക്ക് ജോലിയുമായി ബന്ധപ്പെട്ട നിയമന കത്ത് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വ്യാഴാഴ്ച കൈമാറി.