5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu And Kashmir Attack: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്

Jammu And Kashmir Enconter: പ്രദേശത്തെ വനത്തിനുള്ളിൽ നിന്നാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്. വനത്തിനുള്ള ഭീകരർ ഒളിച്ചിരിക്കുന്നതയും സംശയമുണ്ട്. വാഹനത്തിന് നേരെ ഒന്നിലേറെ റൗണ്ട് വെടിയുതിർത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Jammu And Kashmir Attack: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 26 Feb 2025 15:12 PM

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനികരുടെ വാഹനത്തിന് (Army vehicle attacked) നേരെ ആക്രമണം. ജമ്മുവിലെ രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ​ഗ്രാമത്തിൽ വച്ചാണ് സൈനിക വാഹനത്തിന് നേരെ വെടിവയ്പ്പ് നടന്നിരിക്കുന്നത്. ഭീകരാക്രമണമാണെന്നാണ് സംശയിക്കുന്നത്. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ‌

പ്രദേശത്തെ വനത്തിനുള്ളിൽ നിന്നാണ് വെടിവയ്പ്പുണ്ടായിരിക്കുന്നത്. വനത്തിനുള്ള ഭീകരർ ഒളിച്ചിരിക്കുന്നതയും സംശയമുണ്ട്. വാഹനത്തിന് നേരെ ഒന്നിലേറെ റൗണ്ട് വെടിയുതിർത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ കൂടുതൽ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ പഞ്ചാബിലെ പത്താൻകോട്ടിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ ബി‌എസ്‌എഫ് സൈനികർ വധിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. പഞ്ചാബിലെ 553 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തി സ്ഥിതി ചെയ്യുന്നത്.