Jammu Kashmir Election: തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

Jammu Kashmir Election 2024: 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ നിലവിൽ പൂർത്തിയായിരിക്കുകയാണ്. സെപ്റ്റംബർ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനാണ് നടക്കുന്നത്.

Jammu Kashmir Election: തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ജമ്മു കാശ്മീരിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യാത്ര. (​Image Credits: PTI)

Updated On: 

30 Sep 2024 15:04 PM

ശ്രീന​ഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനിടെ (Jammu Kashmir elections) ചാവേറാക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. തെരഞ്ഞെടുപ്പ് സയമത്ത് പ്രമുഖ രാഷ്ട്രീയ നേതാക്കളെയും സുരക്ഷാ സേനയെയും ഭീകരർ ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

നിയന്ത്രണ രേഖയോട് ചേർന്നുള്ള ലോഞ്ച് പാഡായ സോനാറിൽ വിവിധ സംഘടനകളിൽപ്പെട്ട നാലോ അഞ്ചോ ഭീകരർ അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിന് തയ്യാറായി നിൽക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു. അവർക്ക് ഒരു ഗൈഡും ഉള്ളതായാണ് സൂചനകൾ. അതിനിടെ, ബരാമുള്ളയിലെ ആപ്പിൾ തോട്ടത്തിൽ നിന്ന് രണ്ട് വിദേശ ഭീകരരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു. വിജയകരവും സമാധാനപരവുമായി ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ അത് ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും വലിയ തിരിച്ചടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ALSO READ: ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ നീക്കം

അതേസമയം, 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ നിലവിൽ പൂർത്തിയായിരിക്കുകയാണ്. സെപ്റ്റംബർ 18നും 25നുമാണ് ആദ്യ രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ നടന്നത്. മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനാണ് നടക്കുന്നത്. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പായതിനാൽ ഫലം ബിജെപിയ്ക്ക് ഏറെ നി‍ർണായകമാണ്.

മൂന്നാം ഘട്ടത്തിൽ 40 മണ്ഡലങ്ങളാണ് വിധിയെഴുതാൻ ഒരുങ്ങുന്നത്. കുപ്‍വാര, ബാരമുള്ള, ബന്ദിപോര, ഉധംപൂർ, കത്വ, സാംബ എന്നീ കാശ്മീലെ അതിർത്തി ജില്ലകൾ മൂന്നാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്. കാശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളും വോട്ടെടുപ്പിൽ ഒക്ടോബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. കാശ്മീർ: കറാൻഹാ, ട്രെഹാം, കുപ്വാര, ലോലാബ്, ഹാന്ദ്വാര, ലാംഗതെ, സോപോർ, റാഫിയാബാദ്, ഉറി, ബാരാമുള്ള, ഗുൽമാർഗ്, വഗൂര-ക്രീരി, പഠാൻ, സോനാവാരി, ഗുറേസ് എന്നീ മണ്ഡലങ്ങൾ.

ജമ്മു: ഉധംപൂർ വെസ്റ്റ്, ഉധംപൂർ ഈസ്റ്റ്, ചെനാനി, രാംനഗർ,ബാനി, ബില്ലാവർ, ബസോളി, ജസ്രോത, കാത്വ, ഹിരാനഗർ, രാംഗഡ്, സാംബ, വിജയ്പൂർ, ബിഷാനാഹ്, സുചേത് ഗഡ്, ആർഎസ് പുര, ജമ്മു സൗത്ത്, ബാഹു, ജമ്മു ഈസ്റ്റ്, നഗ്രോത്ത, ജമ്മു വെസ്റ്റ്, ജമ്മു നോർത്ത്, മാർഹ്, അഖനൂർ, ചാംബ് തുടങ്ങിയ മണ്ഡലങ്ങൾ.

Related Stories
Mohali Building Collapsed: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണു: 11-ഓളം പേർ ഉള്ളിൽ അകപ്പെട്ടു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Viral News: ക്ഷേത്ര ഭണ്ഡാരത്തിൽ ഐഫോൺ, അബദ്ധത്തിൽ വീണതാണെന്ന് ഭക്തൻ: തിരിച്ചു നൽകാൻ തയ്യാറാകാതെ ക്ഷേത്ര ഭാരവാഹികൾ
Bengaluru Accident : കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു, കുട്ടികളടക്കം ആറു പേര്‍ക്ക് ദാരുണാന്ത്യം; സംഭവം ബെംഗളൂരുവില്‍
Andhra Pradesh Earthquake: ആന്ധ്രാപ്രദേശില്‍ ഭൂചലനം; വീടുകളില്‍ നിന്നിറങ്ങിയോടി ജനങ്ങള്‍
Partner Swapping Case: ‘സുഹൃത്തിനൊപ്പം കിടക്ക പങ്കിടണം, തയാറായാല്‍ അവന്റെ കാമുകിയെ തനിക്ക് ലഭിക്കും’; പ്രതികള്‍ പിടിയില്‍
Viral Video: ആഹാ കളറായിട്ടുണ്ടല്ലോ! ലോക്കല്‍ ട്രെയിന്‍ തോറ്റുപോകും വിമാനയാത്ര; ഇന്ത്യക്കാരെ സമ്മതിക്കണം
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ