5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baramulla Encounter: കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്

Jammu and Kashmir Baramulla Encounter: നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിന് സമീപത്തുവെച്ചായിരുന്നു ഭീകരർ വാഹനത്തിനുനേരേ ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Baramulla Encounter: കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്
Represental Image (Credits: PTI)
neethu-vijayan
Neethu Vijayan | Published: 25 Oct 2024 00:00 AM

ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പോർട്ടർമാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മൂന്നുസൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സേനാവാഹനത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. രാഷ്ട്രീയ റൈഫിൾസിൻറെ വാഹനമാണ് ആക്രമണത്തിനിരയായതെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മേഖലയിൽ നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്നാണ് റിപ്പോർട്ട്.

നിയന്ത്രണ രേഖയോടടുത്തുള്ള നാഗിൻ പോസ്റ്റിന് സമീപത്തുവെച്ചായിരുന്നു ഭീകരർ വാഹനത്തിനുനേരേ ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. പുൽവാമയിൽ ഒരു തൊഴിലാളിക്ക് നേരെ ഭീകരർ വെടിയുതിർത്ത് മണിക്കൂറുകൾക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ദിവസങ്ങൾക്ക് മുമ്പ് കശ്മീരിലെ ഗന്ദേർബൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു ഡോക്ടറും ആറു നിർമാണത്തൊഴിലാളികളുമടക്കം ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഗഗൻഗീർ മേഖലയിൽ തുരങ്ക നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിലാണ് ഏഴ് പേർ കൊല്ലപ്പെട്ടത്. ഗന്ദേർബൽ ജില്ലയിൽ ശ്രീനഗർ-ലേ ദേശീയപാതയിലെ ടണൽനിർമാണത്തിനെത്തിയ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനുനേരേയായിയിരുന്നു ആക്രമണം. വെള്ളിയാഴ്ച ഭീകരാക്രമണത്തിൽ ബിഹാർ സ്വദേശിയായ അശോക് കുമാർ ചൗഹാൻ മരിച്ചിരുന്നു.