5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jammu and Kashmir Election 2024 Phase 3 Voting: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്; അവസാനഘട്ടം വോട്ടെടുപ്പിന് തുടക്കം

Jammu and Kashmir Election 2024 Phase 3 Voting: 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളും കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Jammu and Kashmir Election 2024 Phase 3 Voting: ജമ്മു കശ്മീർ നിയമസഭ തിരഞ്ഞെടുപ്പ്; അവസാനഘട്ടം വോട്ടെടുപ്പിന് തുടക്കം
ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് (image credits: social media)
sarika-kp
Sarika KP | Published: 01 Oct 2024 11:41 AM

ശ്രീനഗർ: ജമ്മു-കശ്മീർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു. 40 മണ്ഡലങ്ങളിലേക്കാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളും കശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 415 സ്ഥാനാർഥികള്‍ ജനവിധി തേടുന്നത്. കുപ്‍വാര, ബാരാമുള, ബന്ദിപോര, ഉധംപുർ, കഠുവ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതിനാല്‍ തന്നെ കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.

9 മണിവരെയുള്ള കണക്ക് പ്രകാരം 11. 60 ശതമാനം വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു.ജില്ലകൾ അനുസരിച്ച് ബന്ദിപ്പൂരിൽ 11.64 ശതമാനം, ബാരാമുള്ളയി89 ശതമാനം, ജമ്മുവിൽ 11.46 ശതമാനം, കത്വയിൽ 13.09 ശതമാനം, കുപ്‌വാരയിൽ 11.27 ശതമാനം, സാംബ 13.31 ശതമാനം, ഉധംപൂർ 14.23 ശതമാനം.ൽ 8.

ഇതിനു മുൻപ് നടന്ന രണ്ട് ഘട്ടങ്ങളിലും മോശമില്ലാത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘത്തിൽ 61.38 ശതമാനവും രണ്ടാഘട്ടത്തിൽ 57.31 ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്. പത്ത് വർഷത്തിന് ശേഷമാണ് ജമ്മുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.

മൂന്നാം ഘട്ടത്തിൽ വിധിയെഴുതാൻ 40 മണ്ഡലങ്ങൾ
കുപ്‍വാര, ബാരമുള്ള, ബന്ദിപോര, ഉധംപൂർ, കത്വ, സാംബ എന്നീ കാശ്മീലെ അതിർത്തി ജില്ലകൾ മൂന്നാം ഘട്ടത്തിലാണ് വിധിയെഴുതുന്നത്. കാശ്മീർ മേഖലയിൽ 16 മണ്ഡലങ്ങളും ജമ്മു മേഖലയിൽ 24 മണ്ഡലങ്ങളും വോട്ടെടുപ്പിൽ ഒക്ടോബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കും. കാശ്മീർ: കറാൻഹാ, ട്രെഹാം, കുപ്വാര, ലോലാബ്, ഹാന്ദ്വാര, ലാംഗതെ, സോപോർ, റാഫിയാബാദ്, ഉറി, ബാരാമുള്ള, ഗുൽമാർഗ്, വഗൂര-ക്രീരി, പഠാൻ, സോനാവാരി, ഗുറേസ് എന്നീ മണ്ഡലങ്ങൾ.

ജമ്മു: ഉധംപൂർ വെസ്റ്റ്, ഉധംപൂർ ഈസ്റ്റ്, ചെനാനി, രാംനഗർ,ബാനി, ബില്ലാവർ, ബസോളി, ജസ്രോത, കാത്വ, ഹിരാനഗർ, രാംഗഡ്, സാംബ, വിജയ്പൂർ, ബിഷാനാഹ്, സുചേത് ഗഡ്, ആർഎസ് പുര, ജമ്മു സൗത്ത്, ബാഹു, ജമ്മു ഈസ്റ്റ്, നഗ്രോത്ത, ജമ്മു വെസ്റ്റ്, ജമ്മു നോർത്ത്, മാർഹ്, അഖനൂർ, ചാംബ് തുടങ്ങിയ മണ്ഡലങ്ങൾ.

Also read-Jammu Kashmir Election: തെരഞ്ഞെടുപ്പ് ചൂടിൽ ജമ്മു കശ്മീർ; ചാവേറാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്ത് സർക്കാർ രൂപികരിക്കാൻ ആകുമുള്ള വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ബി ജെ പിയുടെ വിഭജന രാഷ്ട്രീയത്തെ വെല്ലുവിളിക്കാനുള്ള ജനങ്ങളുടെ കൂട്ടുകെട്ടാണെന്നും സഖ്യം സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നാണ് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെകെപിസിസി) തലവൻ താരിഖ് ഹമീദ് കർറ അവകാശപ്പെടുന്നത്. ആദ്യ ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ സഖ്യത്തിന് മികച്ച പിന്തുണ ലഭിച്ചു. മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് അധികാരം പിടിക്കാനുള്ള നിലയിലേക്ക് സഖ്യം എത്തും. വിഘടന ശക്തികളെ പരാജയപ്പെടുത്താനും മതേതര ശക്തികൾക്ക് അവസരം നൽകാനും ജമ്മു കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പി സി സി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

Latest News