Jalagaon Train Accident : മഹാരാഷ്ട്ര ജൽഗാവിൽ ട്രെയിൻ തട്ടി പത്തിലധികം പേർ മരിച്ചു
ട്രെയിനിൽ തീപിടുത്തമുണ്ടായെന്ന് അഭ്യൂഹത്തെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിൻ ഇടിച്ചാണ് മരണപ്പെട്ടത്
മുംബൈ : മഹാരാഷ്ട്രയിലെ ജലഗാവിൽ ട്രെയിൻ ഇടിച്ച് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജലഗാവിലെ പരന്ദ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായിരിക്കുന്നത്. ട്രെയിന് തീപിടിച്ചുയെന്ന് ആരോ വിളിച്ചു പറയുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചവരാണ് മറ്റൊരു ട്രെയിൻ തട്ടി മരണപ്പെട്ടത്. മുംബൈയിൽ നിന്നും ഉത്തർ പ്രദേശിലെ ലഖ്നൗവിലേക്ക് സർവീസ് നടത്തുന്ന പുഷ്പക് എക്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചത്. കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം സംഭിവക്കുന്നത്.
അപകടത്തിൽ പത്തിൽ അധികം പേർ മരണപ്പെട്ടതായിട്ടും 35ൽ അധികം പേർക്ക് പരിക്കേറ്റതായിട്ടുമാണ് ജലഗാവ് ജില്ല കലക്ടർ അറിയിക്കുന്നത്. പുഷ്പക എക്സപ്രസിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ട്രെയിനിൻ്റെ പുറത്തേക്ക് ഇറങ്ങി. ഇതേസമയം എതിർദിശയിൽ വന്ന കർണാടക എക്സപ്രസ് ഇടിച്ച് യാത്രക്കാർക്ക് ദാരുണാന്ത്യം സംഭവിക്കുകയായിരുന്നു. ട്രെയിനിടിച്ച് ശരീരഭാഗങ്ങൾ ചിതറി കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു.
Updating…