Jaipur Marriage Scam: മാട്രിമോണിയൽ ആപ്പുകളിൽ പരസ്യം നൽകി സമ്പന്നരെ വീഴ്ത്തും; പിന്നാലെ കോടികളുമായി മുങ്ങും; യുവതി അറസ്റ്റിൽ

Police Arrested Woman for a Sophisticated Marriage Scam : ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. ജയ്പൂർ പൊലീസാണ് യുവതിയെ പിടിക്കൂടിയത്. 34-കാരിയായ ഇവർ അഭിഭാഷകയെന്നാണ് വിവരം. മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകി സമ്പന്നരായ പുരുഷന്മാരെ വിവാഹം ചെയ്യുന്നതാണ് യുവതിയുടെ രീതി.

Jaipur Marriage Scam: മാട്രിമോണിയൽ ആപ്പുകളിൽ പരസ്യം നൽകി സമ്പന്നരെ വീഴ്ത്തും; പിന്നാലെ കോടികളുമായി മുങ്ങും; യുവതി അറസ്റ്റിൽ

നിക്കി എന്ന സീമ

sarika-kp
Updated On: 

23 Dec 2024 18:03 PM

ജയ്‌പുർ: സമ്പന്ന പുരുഷന്മാരെ വിവാഹം ചെയ്ത പണം തട്ടുന്ന യുവതി പിടിയിൽ. ഡെറാഡൂൺ സ്വദേശി സീമ അഗർവാൾ (നിക്കി–36) ആണ് പിടിയിലായത്. ജയ്പൂർ പൊലീസാണ് യുവതിയെ പിടിക്കൂടിയത്. 34-കാരിയായ ഇവർ അഭിഭാഷകയെന്നാണ് വിവരം. മാട്രിമോണിയൽ ആപ്പുകളിൽ വിവാഹ പരസ്യം നൽകി സമ്പന്നരായ പുരുഷന്മാരെ വിവാഹം ചെയ്യുന്നതാണ് യുവതിയുടെ രീതി. ആദ്യം ഇവരുമായി സൗഹൃദത്തിലാകും പിന്നാലെ സ്വത്ത് വിവരങ്ങൾ മനസിലാക്കും. ശേഷമാണ് വിവാഹത്തിലേക്ക് കടക്കുക. കുടുംബത്തിന്റെ വിശ്വാസം ആർജിക്കാൻ മൂന്നോ നാലോ മാസം ഇവർക്കാെപ്പം കഴിഞ്ഞിട്ടാകും തട്ടിപ്പ് നടത്തുക. ഇതിനു പിന്നാലെ തട്ടിയെടുത്ത പണവുമായി കടന്നുകളയുന്നതും വ്യാജ പരാതികൾ നൽകി നഷ്ടപരിഹാരം വാങ്ങി മുങ്ങുന്നതും ഇവരുടെ സ്ഥിരം രീതിയാണ്.

ഇത്തരത്തിൽ പത്ത് വർഷത്തിനിടെ വിവിധ സമ്പന്നരായ പുരുഷന്മാരെ വിവാഹം കഴിക്കുകയും അവരിൽ നിന്ന് ഒത്തുതീർപ്പിന്റെ ഭാഗമായി ഒന്നേകാൽ കോടി തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കൊള്ളക്കാരി വധു എന്നാണ് പോലീസ് ഇവരെ വിശേഷിപ്പിക്കുന്നത്. ജോട്ട്‌വാര സ്വദേശിയായ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് ഇവർ പിടിയിലായത്. 2024 ഫെബ്രുവരിയിൽ ജ്വല്ലറി ഉടമയെ വിവാഹം ചെയ്ത സീമ, ജൂലൈയിൽ 30 ലക്ഷം രൂപയുടെ ആഭരണങ്ങളും ആറരലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുവെന്നാണ് പരാതി. മാട്രിമോണിയൽ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട സീമയെ മാൻസരോവറിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ജ്വല്ലറി ഉടമ വിവാഹം കഴിച്ചത്. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് തുടർന്ന് ഡെറാഡൂണിലെ വീട്ടിൽനിന്ന് സീമയെ അറസ്റ്റ് ചെയ്കയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ പത്തുവർഷത്തിനിടെ ഇത്തരത്തിൽ പലരെയും തട്ടിച്ച് പണം തട്ടിയതായി സീമ സമ്മതിച്ചെന്ന് ജയ്പുർ ഡിസിപി അമിത് കുമാർ പറഞ്ഞു.

Also Read:’പേര് സണ്ണി ലിയോൺ, ഭ‍ർത്താവ് ജോണി സിൻസ്’; ഛത്തീസ്ഗഢ് സര്‍ക്കാര്‍ പദ്ധതിയില്‍ വൻ തട്ടിപ്പ്

2013-ൽ സീമ ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം അയാളുടെ കുടുംബത്തിന്റെ പേരിൽ കേസ് കൊടുക്കുകയും ഒത്തുതീർപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. പിന്നീട് 2017-ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്റ്റ്‌വെയർ എൻജിനീയറെ സീമ വിവാഹം കഴിക്കുകയും പിന്നീട് ഇയാളുടെ ബന്ധുവിനെതിരെ ബലാത്സംഗക്കേസ് നൽകി 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഒടുവിൽ കഴിഞ്ഞ വർഷം ജയ്പുർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ ഇവർ വിവാഹം കഴിച്ചു. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനക്കേസ് നൽകുമെന്നും ബന്ധുക്കളെ ബലാത്സംഗക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി സീമ പണം തട്ടാൻ ശ്രമിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.

Related Stories
Rekha Gupta: ഇന്ദ്രപ്രസ്ഥത്തിന്റെ തേരാളിയാകുന്ന നാലാമത്തെ വനിതാ; ആരാണ് രേഖ ഗുപ്ത?
Illicit Liquor: കേരളത്തില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 5,000 ലിറ്റര്‍ വ്യാജമദ്യം പിടികൂടി
Delhi Chief Minister : സസ്പെൻസിന് വമ്പൻ ക്ലൈമാക്സ്; ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ തിരഞ്ഞെടുത്തു
POCSO Case: പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ
Mullaperiyar Dam: ഇരുസംസ്ഥാനങ്ങള്‍ക്കും സ്വീകാര്യമാകുന്ന പരിഹാരം വേണം; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി
PVR Advertisement: 25 മിനിറ്റ് പരസ്യം കാണിച്ച് തന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയെന്ന് പരാതി; പിവിആറിന് 1,00,000 രൂപ പിഴയിട്ട് കോടതി
പ്രമേഹ സാധ്യത കുറയ്ക്കാൻ ഇവ കുടിക്കാം
ബിസ്‌ക്കറ്റ് ഇങ്ങനെ കഴിക്കാന്‍ പാടില്ല
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്