J. Jayalalithaa: 11,000 സാരികള്‍, 700 കിലോ വെള്ളി, സ്വര്‍ണം, വജ്രം; ജയലളിതയുടെ എല്ലാ സ്വത്തിനും ഒരേയൊരു അവകാശി
J. Jayalalithaa's Property: ഫെബ്രുവരി 14,15 തീയതികളില്‍ സ്വത്ത് കൈമാറ്റം പൂര്‍ത്തിയാക്കണമെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി എച്ച് എ മോഹന്‍ പറഞ്ഞു. ജയലളിതയുടെ അനന്തരവരായ ജെ ദീപക്, ജെ ദീപ എന്നിവര്‍ കണ്ടുക്കെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ 2023 ജനുവരി 13ന് പ്രത്യേക കോടതി ഇവരുടെ അപ്പീല്‍ തള്ളി.

ബെംഗളൂരു: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സ്വത്തുവകകള്‍ തമിഴ്‌നാട് സര്‍ക്കാരിലേക്ക്. കഴിഞ്ഞ ദിവസമാണ് 2004ലെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പിടിച്ചെടുത്ത ജയലളിതയുടെ സ്വത്തുവകകള്‍ തമിഴ്‌നാട് സര്‍ക്കാരിന് കൈമാറാന്‍ കോടതി ഉത്തരവിട്ടത്. ബെംഗളൂരുവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്. സ്വര്‍ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള എല്ലാ സ്വത്തുവകകളും ഇനി സര്‍ക്കാരിന്റെ കൈകളിലേക്ക് എത്തിച്ചേരും.
ഫെബ്രുവരി 14,15 തീയതികളില്‍ സ്വത്ത് കൈമാറ്റം പൂര്‍ത്തിയാക്കണമെന്ന് സിബിഐ പ്രത്യേക കോടതി ജഡ്ജി എച്ച് എ മോഹന്‍ പറഞ്ഞു. ജയലളിതയുടെ അനന്തരവരായ ജെ ദീപക്, ജെ ദീപ എന്നിവര്‍ കണ്ടുക്കെട്ടിയ സ്വത്തുക്കള്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് കോടതിയില്‍ സമീപിക്കുകയായിരുന്നു. എന്നാല്‍ 2023 ജനുവരി 13ന് പ്രത്യേക കോടതി ഇവരുടെ അപ്പീല്‍ തള്ളി.
പിന്നീട് 2024 മാര്‍ച്ചില്‍ സ്വത്തുകള്‍ സര്‍ക്കാരിന് കൈമാറുന്നതിനായി സിബിഐ കോടതി തീരുമാനിച്ചിരുന്നുവെങ്കിലും ഇതിനെതിരെ ദീപകും ദീപയും കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങിക്കുകയുമായിരുന്നു. ഹരജികളില്‍ തീര്‍പ്പാകുന്നത് വരെ വിലപിടിപ്പുള്ള വസ്തുക്കള്‍ കൈമാറരുതെന്ന് അന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.




സ്‌റ്റേ ഒഴിവായതോടെയാണ് സ്വത്തുക്കള്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കാന്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടത്. കോടി കണക്കിന് രൂപയുടെ സ്വത്താണ് ഇപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിലേക്ക് വന്നുചേരാന്‍ പോകുന്നത്.
ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതി, ഭൂമി, എസ്‌റ്റേറ്റുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍, 700 കിലോ വെള്ളി, സ്വര്‍ണം, വജ്രം, മുത്ത്, വിലയേറിയ കല്ലുകള്‍ കൊണ്ട് നിര്‍മിച്ചിട്ടുള്ള ആഭരണങ്ങള്‍, 11,000 ത്തോളം സാരികള്‍, 750 ചെരുപ്പുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് ജയലളിതയ്ക്കായുള്ളത്.
2016ലാണ് ജയലളിത അന്തരിച്ചത്. ഇതോടെ അനധികൃത സ്വത്ത് കേസ് നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സ്വത്ത് കണ്ടെക്കെട്ടണമെന്ന് സുപ്രീം കോടതി നിലപാട് വ്യക്തമാക്കുകയായിരുന്നു.