Viral News: ശമ്പളത്തിൻറെ 90% ഉം വീട്ടുകാർ ചോദിക്കുന്നു, പൊറുതിമുട്ടി പോസ്റ്റിട്ട് ഐടി ജീവനക്കാരൻ
നനഞ്ഞിടത്ത് നമ്മുടെ വീട്ടുകാർ തന്നെ പിന്നെയും പിന്നെയും കുഴിക്കാൻ തുടങ്ങിയാലോ? എന്തായിരിക്കും അവസ്ഥ
വീട്ടുകാർക്ക് വേണ്ടി ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും അല്ലേ? ജോലി ചെയ്യുന്നത് പോലും വീട്ടിലെ ഉത്തരവാദിത്തങ്ങളും ബാധ്യതകളും നിറവേറ്റാനും കൂടിയാണ്. യുവജനങ്ങളാണ് ഇക്കാര്യത്തിൽ കൂടുതൽ പേർ. എന്നാൽ നനഞ്ഞിടത്ത് നമ്മുടെ വീട്ടുകാർ തന്നെ പിന്നെയും പിന്നെയും കുഴിക്കാൻ തുടങ്ങിയാലോ? എന്തായിരിക്കും അവസ്ഥ. അത്തരമൊരു ഭീകരാവസ്ഥ നേരിട്ടയാളുടെ കഥയാണ് ഇനി പറയാൻ പോകുന്നത്.
സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിലാണ് ഇത്തരത്തിൽ അസാധാരണമായൊരു പോസ്റ്റ് എത്തിയത്. ഐടി ജീവനക്കാരനായൊരാളാണ് പോസ്റ്റ് പങ്ക് വെച്ചത്. തൻറെ ശമ്പളത്തിൻറെ 65% ഉം തൻറെ മാതാപിതാക്കൾ ആവശ്യപ്പെടുന്നെന്നായിരുന്നു പോസ്റ്റ്.
തന്റെ പിതാവിന് പ്രതിമാസം 60,000 രൂപയാണ് ശമ്പളം. തനിക്ക് പ്രതിമാസം 80000 രൂപയും ശമ്പളമായി ലഭിക്കുന്നുണ്ട്. എന്നാൽ തൻറെ ശമ്പളത്തിൽ നിന്നും പ്രതിമാസം 50000 രൂപയെങ്കിലും വീട്ടിലേക്ക് മാതാപിതാക്കൾ വാങ്ങുകയാണെന്നാണ് പോസ്റ്റിൽ പറയുന്നത്. പിതാവിൻറെ ശമ്പളത്തിൽ നിന്നും പൈസ പകുതിയും സേവിങ്ങ്സിലേക്കാണ് പോകുന്നതെന്നും തനിക്ക് മാസാവസാനം ഞെരുക്കമാണ് മിച്ചമെന്നും അദ്ദേഹം പറയുന്നു.
സമീപകാലത്താണ് ബിരുദം പൂർത്തിയാക്കി താൻ ഐടി കമ്പനിയിൽ ജോലി നേടിയത്. ആദ്യ ശമ്പളത്തിൽ നിന്ന് 50,000 രൂപ വീട്ടുകാർക്ക് കൊടുത്തിരുന്നു. എന്നാൽ ഇപ്പോഴത് എല്ലാ മാസവും വേണമെന്നാണ് അവരുടെ പക്ഷം. തന്നെ വളർത്തി വലുതാക്കിയവരായതിനാൽ നിരസിക്കാൻ സാധിക്കില്ലെന്നും പോസ്റ്റിലുണ്ട്
. താൻറെ സഹോദരിയുടെ വിവാഹത്തിന് സഹായിക്കാമെങ്കിലും ഭൂരിഭാഗം ശമ്പളവും അതിനായി വിനിയോഗിക്കാനാവില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്. സംഭവം എന്തായാലും സാമൂഹിക മാധ്യമങ്ങളിൽ വളരെ അധികം ശ്രദ്ധ നേടിക്കഴിഞ്ഞു.