5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Man Dies of Wife Harassment: ‘പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ’; ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ ടെക്കി യുവാവ് ജീവനൊടുക്കി

IT Firm Manager Suicide Due to Harassment of Wife: ജീവനൊടുക്കാൻ വേണ്ടി കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട ശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോയിൽ സംസാരിക്കുന്നത്.

Man Dies of Wife Harassment: ‘പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ’; ഭാര്യയുടെ ഉപദ്രവം സഹിക്കവയ്യാതെ ടെക്കി യുവാവ് ജീവനൊടുക്കി
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 28 Feb 2025 14:25 PM

ആഗ്ര: വീഡിയോ ചിത്രീകരിച്ച ശേഷം ജീവനൊടുക്കി ടെക്കി യുവാവ്. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സ്വകാര്യ ഐടി കമ്പനിയിലെ മാനേജരായ മാനവ് ശർമ്മ എന്നയാൾ ജീവനൊടുക്കിയത്. ഭാര്യയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് യുവാവ് വീഡിയോയിൽ പറഞ്ഞു. ഈ വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിനെ ബെംഗളൂരുവിലെ ടെക്കിയായിരുന്ന അതുൽ സുഭാഷിന്റെ ആത്മഹത്യയുമായി താരതമ്യം ചെയ്ത് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

ജീവനൊടുക്കാൻ വേണ്ടി കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട ശേഷമാണ് മാനവ് വീഡിയോ ചിത്രീകരിച്ചത്. കരഞ്ഞു കൊണ്ട് വീഡിയോയിൽ സംസാരിച്ച അദ്ദേഹം ‘പുരുഷന്മാരെ കുറിച്ച് ചിന്തിക്കൂ’ എന്ന് അധികൃതരോട് ആവശ്യപ്പെട്ടു. പുരുഷന്മാരെ നിയമങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ നിങ്ങൾക്ക് കുറ്റപ്പെടുത്താനായി ഇവിടെ ഒരു പുരുഷൻ പോലും ബാക്കി ഉണ്ടാകില്ലെന്നും മാനവ് വീഡിയോയിൽ പറഞ്ഞു.

ALSO READ: അവസാന ആഗ്രഹം ചെറുമകന്റെ കല്യാണം, ഒടുവിൽ ആശുപത്രിയിൽ വെച്ച് വിവാഹം; രണ്ടു മണിക്കൂറിന് ശേഷം മുത്തശ്ശി വിടവാങ്ങി

തന്റെ മരണശേഷം തന്റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് മാനവ് വീഡിയോയിൽ പറയുണ്ട്. അതോടൊപ്പം നേരത്തെയും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും മാനവ് വെളിപ്പെടുത്തി. ഇതിന് പിന്നാലെ മാനവിന്റെ പിതാവ് പോലീസിൽ പരാതി നൽകി. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ മാനവിന്റെ ഭാര്യ നികിത നിഷേധിച്ചു. മദ്യാസക്തികൊണ്ട് ബുദ്ധിമുട്ടുന്നയാളായിരുന്നു മാനവ് എന്നും നേരത്തെയും പലതവണ അദ്ദേഹം സ്വയം ഉപദ്രവിച്ചിട്ടുണ്ടെന്നും നികിത പറഞ്ഞു.

“അദ്ദേഹം അമിതമായി മദ്യപിക്കുമായിരുന്നു. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. മൂന്ന് തവണ അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത് ഞാൻ ആണ്. മദ്യപിച്ചു കഴിഞ്ഞാൽ അദ്ദേഹം എന്നെ ഉപദ്രവികുമായിരുന്നു. ഇക്കാര്യം ഞാൻ പലതവണ അദ്ദേഹത്തിന്റെ മാതാപിതാക്കളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ അവർ ഞാൻ പറഞ്ഞതെല്ലാം അവഗണിക്കുകയായിരുന്നു” നികിത പറഞ്ഞു.