ISRO Chairman Salary: ഐഎസ്ആർഒ ചെയർമാൻ്റെ ശമ്പളം എത്രയാണ്?
ISRO Chairman Salary and Perks: ബുധനാഴ്ചയാണ് ഡോ. വി നാരായണനെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ (ഐഎസ്ആർഒ) ചെയർമാനായി നിയമിച്ചത്. എസ് സോമനാഥിൻ്റെ പിൻഗാമിയായി ജനുവരി 14ന് അദ്ദേഗം സ്ഥാനമേൽക്കും
ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ നിയമിതനാവുകയാണ്. ഇതുവരെ നിയമിതരായ 10 ചെയർമാൻമാരിൽ പടിയിറങ്ങുന്ന ചെയർമാൻ എസ് സോമനാഥ് അടക്കം 3 മലയാളികളാണുണ്ടായിരുന്നത്. പുതിയതായ നിയമിതനാവുന്ന ഡോ വി.നാരായണന് രാജ്യത്തിൻ്റെ ബഹിരാകാശ ഗവേഷണത്തിൽ വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് വിശ്വാസം. തൻ്റെ ആത്മവിശ്വാസവും പ്രതീക്ഷകളും അദ്ദേഹം മാധ്യമങ്ങളോട് പങ്ക് വെച്ചിട്ടുണ്ട്. വിക്ഷേപണ വാഹനങ്ങളുടെ ഡിസൈൻ, അവയുടെ എഞ്ചിനിയറിംഗ് തുടങ്ങിയ മേഖകളിലായിരുന്നു ഡോ എസ് സോമനാഥിന് പ്രാഗത്ഭ്യം എങ്കിൽ പുതിയതായി നിയമിതനാവുന്ന ഡോ വി നാരായണന് ക്രയോജനിക് എഞ്ചിനിയറിഗ്, സാങ്കേതിക വിദ്യകളാണ് സ്പെഷ്യലൈസേഷൻ. സീനിയോരിറ്റിയും കഴിവും പരിഗണിക്കപ്പെടുന്നതിനൊപ്പം ചെയർമാൻ സ്ഥാനം നിശ്ചയിക്കാൻ സർക്കാരിന് കൂടി ഐഎസ്ഐർഒയിൽ അധികാരമുണ്ട്.
ഡോ. വി നാരായണൻ
ബുധനാഴ്ചയാണ് ഡോ. വി നാരായണനെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻ്റെ (ഐഎസ്ആർഒ) ചെയർമാനായി നിയമിച്ചത്. എസ് സോമനാഥിൻ്റെ പിൻഗാമിയായി ജനുവരി 14ന് അദ്ദേഗം സ്ഥാനമേൽക്കും. എസ്ആർഒ മേധാവിയായി ചുമതലയേൽക്കുന്നതിനൊപ്പം ബഹിരാകാശ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി അദ്ദേഹത്തിന് ഇനിയുണ്ടാവും. അടുത്ത രണ്ട് വർഷത്തേക്കാണ് നിയമനം.
ആരാണ് വി നാരായണൻ?
തിരുവനന്തപുരം വലിയമലയിലുള്ള ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്ററിൻ്റെ (എൽപിഎസ്‌സി) ഡയറക്ടറാണ് നിലവിൽ അദ്ദേഹം. 1984 മുതൽ
ഐഎസ്ആർഒയിൽ സേവന മനുഷ്ടിക്കുന്ന അദ്ദേഹത്തിന് റോക്കറ്റ്, ബഹിരാകാശ പേടകങ്ങൾ എന്നിവയിലെല്ലാം 40 വർഷത്തെ പ്രവർത്തി പരിചയമുണ്ട്.
മുമ്പ് സൗണ്ടിംഗ് റോക്കറ്റിൻ്റെ സോളിഡ് പ്രൊപ്പൽഷൻ ഏരിയയിലും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ ഓഗ്മെൻ്റഡ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എഎസ്എൽവി), പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) എന്നിവയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഖരഗ്പൂർ ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം ക്രയോജനിക് എഞ്ചിനീയറിംഗിൽ എംടെക് പൂർത്തിയാക്കുകയും എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡി നേടുകയും ചെയ്തിട്ടുണ്ട്
ഐഎസആർഒ ചെയർമാൻ്റെ ശമ്പളം
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ തന്നെയാണ് ഐഎസ്ആർഒ ചെയർമാനും ലഭിക്കുന്നത്, എങ്കിലും ശമ്പളം സംബന്ധിച്ച് ഐഎസ്ആർഒ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മുൻ ചെയർമാൻ എസ് സോമനാഥിൻ്റെ ശമ്പളം രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു റിപ്പോർട്ടുകളെ ഉദ്ധരിച്ച് ടൈംസ് നൌ പറയുന്നത്. ഇത്തരത്തിൽ നോക്കിയാൽ വി നാരായണനും സമാനമായ ശമ്പളം ലഭിക്കാം.
ഐഎസ്ആർഒയിലെ നിലവിൽ ലഭ്യമായ ശമ്പള സ്കെയിൽ
1. ടെക്നീഷ്യൻ-ബി – എൽ-3 (21700 – 69100)
2. ടെക്നിക്കൽ അസിസ്റ്റന്റ് – എൽ-7 (44900-142400)
3. സയന്റിഫിക് അസിസ്റ്റന്റ് – എൽ-7 (44900-142400)
4. ലൈബ്രറി അസിസ്റ്റന്റ് ‘എ’ – എൽ-7 (44900-142400)
5. DECU (അഹമ്മദാബാദ് ) ടെക്നിക്കൽ അസിസ്റ്റന്റ് (സൗണ്ട് റെക്കോർഡിംഗ്) – എൽ -7 (44900-142400)
6. ടെക്നിക്കൽ അസിസ്റ്റന്റ് (വീഡിയോഗ്രാഫി) ഫോർ ഡി.ഇ.സി.യു, അഹമ്മദാബാദ് – എൽ-7 (44900-142400)
7. പ്രോഗ്രാം അസിസ്റ്റന്റ് ഫോർ ഡി.ഇ.സി.യു, അഹമ്മദാബാദ് – എൽ-8 (47600-151100)
8. സോഷ്യൽ റിസർച്ച് അസിസ്റ്റന്റ് ഫോർ ഡി.ഇ.സി.യു, അഹമ്മദാബാദ് – എൽ-8 (47600-151100)
9. മീഡിയ ലൈബ്രറി അസിസ്റ്റന്റ് – എ ഫോർ ഡി.ഇ.സി.യു, അഹമ്മദാബാദ് – എൽ -7 (44900-142400)
10. സയന്റിഫിക് അസിസ്റ്റന്റ് – എ (മൾട്ടിമീഡിയ) ഫോർ ഡിഇസിയു, അഹമ്മദാബാദ് – എൽ -7 (44900-142400)
11. ജൂനിയർ പ്രൊഡ്യൂസർ – എൽ -10 (56100 – 177500)
12. സോഷ്യൽ റിസർച്ച് ഓഫീസർ – സി – എൽ -10 (56100 – 177500)
13. സയന്റിസ്റ്റ് / എഞ്ചിനീയർ-എസ്സി – എൽ -10 (56100-177500)
14. സയന്റിസ്റ്റ്/ എഞ്ചിനീയർ-എസ്ഡി – എൽ-11 (67700-208700)
15. മെഡിക്കൽ ഓഫീസർ-എസ്സി – എൽ-10 (56100-177500)
16. മെഡിക്കൽ ഓഫീസർ-എസ്ഡി – എൽ-11 (67700-208700)
17. റേഡിയോഗ്രാഫർ-എ – എൽ-4 (25500-81100)
18. ഫാർമസിസ്റ്റ്-എ – എൽ-5 (29200-92300)
19. ലാബ് ടെക്നീഷ്യൻ-എ – എൽ-4 (25500-81100)
20. നഴ്സ്-ബി – എൽ-7 (44900-142400)
21. സിസ്റ്റർ-എ – എൽ-8 (47600-151100)
22. കാറ്ററിംഗ് അറ്റൻഡന്റ് ‘എ’ – എൽ -1 (18000-56900)
23. കാറ്ററിംഗ് സൂപ്പർവൈസർ – എൽ-6 (35400-112400)
24. കുക്ക് – എൽ-2 (19900-63200)
25. ഫയർമാൻ-എ – എൽ-2 (19900- 63200)
26. ഡ്രൈവർ-കം-ഓപ്പറേറ്റർ-എ – എൽ-3 (21700-69100)
27. ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ – എൽ-2 (19900-63200)
28. ഹെവി വെഹിക്കിൾ ഡ്രൈവർ-എ – എൽ-2 (19900-63200)
29. സ്റ്റാഫ് കാർ ഡ്രൈവർ ‘എ’ – എൽ -2 (19900-63200)
30. അസിസ്റ്റന്റ് – എൽ-4 (25500-81100)
31. അസിസ്റ്റന്റ് (രാജ്ഭാഷ) – എൽ-4 (25500-81100)
32. അപ്പർ ഡിവിഷൻ ക്ലർക്ക് – എൽ -4 (25500-81100)
33. ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് – എൽ -4 (25500 -81100)
34. സ്റ്റെനോഗ്രാഫർ – എൽ-4 (25500 -81100)
35. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – എൽ-10 (56100-177500)