IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
IRCTC Platform Strike: രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റും ആപ്പും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. പ്ലാറ്റ്‌ഫോമില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാകാം സാങ്കേതിക തടസമുണ്ടായതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള പ്രധാന മാര്‍ഗമായ ഐആര്‍സിടിസി അഥവാ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ പ്ലാറ്റ്‌ഫോം വീണ്ടും പണിമുടക്കി. മൂന്നാം ദിവസമാണ് വീണ്ടും പ്ലാറ്റ്‌ഫോം പണിമുടക്കിയിരിക്കുന്നത്. ഇതുകാരണം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് വലിയ രീതിയിലുള്ള തടസം നേരിട്ടു.
രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റും ആപ്പും കിട്ടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. പ്ലാറ്റ്‌ഫോമില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതാകാം സാങ്കേതിക തടസമുണ്ടായതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഞ്ചാമത്തെ തവണയാണ് ചുരുങ്ങിയ കാലയളവില്‍ തന്നെ പ്ലാറ്റ്‌ഫോം പണിമുടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പ്ലാറ്റ്‌ഫോം പണിമുടക്കിയതോടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്കും വെബ്‌സൈറ്റും ആപ്പും ഉപയോഗിക്കാന്‍ സാധിക്കാതിരുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്നും ഐആര്‍സിടിസി പ്ലാറ്റ്‌ഫോം പണിമുടക്കിയതോടെ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനോ ഷെഡ്യൂള്‍ ചെയ്യാനോ സാധിക്കാതെ വന്നു. ഇതിനെതുടര്‍ന്ന് 25,000 ത്തിലധികം പരാതികള്‍ ഡൗണ്‍ ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്ലാറ്റ്‌ഫോമിലുണ്ടായ തകരാര്‍ കാരണം തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച യാത്രക്കാര്‍ക്കും അവസരം നഷ്ടമായി. ഇതോടെ എക്‌സ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകള്‍ പ്രതികരിച്ചു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ആളുകള്‍ പോസ്റ്റ് പങ്കുവെച്ചത്.
പ്ലാറ്റ്‌ഫോമില്‍ അഴിമതി നടക്കുന്നുണ്ടെന്നും ആളുകള്‍ ആരോപിക്കുന്നുണ്ട്. അഴിമതി അന്വേഷിക്കാന്‍ റെയില്‍വേ തയാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നിരന്തരം പണിമുടക്കുന്നതോടെ ഐആര്‍സിടിസിയോടുള്ള ആളുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.
ഐആര്‍സിടിസി പണിമുടക്കിയാല്‍ എന്ത് ചെയ്യും?
ഐആര്‍സിടിസി പ്ലാറ്റ്‌ഫോം പണിമുടക്കുന്നത് യാത്രക്കാരെ ചെറുതായൊന്നുമല്ല വലയ്ക്കുന്നത്. അതിനാല്‍ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മറ്റൊരു മാര്‍ഗമെന്താണെന്നാണ് പലരും അന്വേഷിക്കുന്നത്. ഐആര്‍സിടിസിക്ക് പുറമെ ഐആര്‍സിടിസി റെയില്‍ കണക്ട് മൊബൈല്‍ ആപ്പ് ഉപയോഗിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
കൂടാതെ അംഗീകൃത ബുക്കിങ് ഏജന്‍സികളെയും സമീപിക്കാവുന്നതാണ്. ഇവയ്ക്ക് പുറമെ പേടിഎം, മേക്ക്‌മൈ ട്രിപ്, കണ്‍ഫേം ടിക്കറ്റ്, റെഡ് ബസ് തുടങ്ങിയ സ്വകാര്യ പ്ലാറ്റ്‌ഫോം വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറായ 139ല്‍ വിളിച്ച് ട്രെയിന്‍ വിവരങ്ങള്‍ അറിയാനും ഐവിആര്‍ സിസ്റ്റത്തിലൂടെയോ ഏജന്റുമായി സംസാരിച്ചോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.