5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

IPC-CrPC : ഐപിസിയ്‌ക്ക് പകരം ഭാരതീയ ന്യായസംഹിത; ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍

New Criminal Laws Replacing IPC, CrPC & Evidence Act: ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും.

IPC-CrPC : ഐപിസിയ്‌ക്ക് പകരം ഭാരതീയ ന്യായസംഹിത; ഇന്ന് അർധരാത്രി മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങള്‍
New criminal law-IPC, CRPC
Follow Us
aswathy-balachandran
Aswathy Balachandran | Published: 30 Jun 2024 10:26 AM

ന്യൂഡൽഹി: ഇന്ന് അർധരാത്രി പിന്നിടുമ്പോൾ രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വരുന്നു. നൂറ്റാണ്ടു പഴക്കമുള്ള ഇന്ത്യൻ നിയമങ്ങളാണ് മാറാൻ പോകുന്നത്. ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി. )164 വർഷം പഴക്കമുള്ള മൂന്നു നിയമങ്ങൾ ആണ് ഇതോടെ മാറുന്നത്. ഐ.പി.സി.ക്കു പകരമായി ഭാരതീയ ന്യായസംഹിതയും (ബി.എൻ.എസ്.) സി.ആർ.പി.സി.ക്കു പകരമായി ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും (ബി.എൻ.എസ്.എസ്.), ഇന്ത്യൻ തെളിവ് നിയമത്തിനു പകരമായി ഭാരതീയ സാക്ഷ്യ അധീനിയവും (ബി.എസ്.എ.) നിലവിൽ വരും.

ഞായറാഴ്ച അർധരാത്രിക്കുശേഷമുള്ള പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതുമൊക്കെ പുതിയ നിയമവ്യവസ്ഥപ്രകാരമായിരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അതിനു മുൻപുണ്ടായ എല്ലാ കുറ്റകൃത്യങ്ങളിലും നിലവിലെ നിയമപ്രകാരമുള്ള നടപടി ഉണ്ടാകും. ഇപ്പോൾ രജിസ്റ്റർചെയ്തിരിക്കുന്ന കേസുകളിലെ നടപടി പൂർത്തിയാക്കേണ്ടത് നിലവിലുള്ള നിയമപ്രകാരം ആയിരിക്കും.

ALSO READ : റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ

പുതിയ നിയമങ്ങൾ ജൂലൈ 1 മുതൽ നടപ്പിലാകുമെന്നു കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചിരുന്നു. നിയമം നടപ്പിൽ വരുത്താൻ സംസ്ഥാന നിയമ നിർവഹണ സമവിധാനങ്ങൾ സജ്ജമാണെന്നും അന്ന് മന്ത്രി വ്യക്തമാക്കിയതാണ്. 511 സെക്‌ഷനുകളുള്ള ഐപിസിക്കു പകരമായാണ് 358 സെക്‌ഷനുകളുള്ള ബിഎൻഎസ് നിലവിൽ വരുന്നത്. ഇനി വരുന്ന നിയമപ്രകാരം 15 ദിവസത്തെ പൊലീസ് കസ്റ്റഡി 90 ദിവസമായി കൂടും.

കൂടാതെ 20 കുറ്റകൃത്യങ്ങൾ പുതുതായി ചേർക്കുകയും ചെയ്യും. ഇതിൽ 33 എണ്ണത്തിൽ ശിക്ഷാ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. 83 എണ്ണത്തിൽ പിഴ വർധിപ്പിക്കുകയും 23 കുറ്റങ്ങളിൽ നിർബന്ധിത ശിക്ഷാകാലാവധി ഏർപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. സി ആർ പി സി യിലെ 484 സെക്‌ഷനുകൾക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ 531 സെക്‌ഷനുകളാണ് ഉള്ളത്. പഴയ നിയമത്തില‍െ 177 വകുപ്പുകളാണ് മാറ്റിയിട്ടുള്ളത്. 9 പുതിയ വകുപ്പുകളും 39 ഉപവകുപ്പുകളും ചേർത്തതായാണ് വിവരം.

Stories