Revenue Sharing Policy : മാധ്യമസ്ഥാപനങ്ങളുടെ വരുമാനം ഇന്റർനെറ്റ് കമ്പനികളുമായി പങ്കിടേണ്ടി വരുമോ? പുതിയ നീക്കവുമായി കേന്ദ്രസർക്കാർ

Internet company and media organisations revenue sharing: ഇതിനു മുമ്പും ഈ വിഷയം ചർച്ചയായിട്ടുണ്ട്. ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികൾ മാധ്യമങ്ങൾക്കു പ്രതിഫലം നൽകണമെന്ന അന്നത്തെ ചില രാജ്യങ്ങളുടെ തീരുമാനവും ചർച്ച ചെയ്തു.

Revenue Sharing Policy : മാധ്യമസ്ഥാപനങ്ങളുടെ വരുമാനം ഇന്റർനെറ്റ് കമ്പനികളുമായി പങ്കിടേണ്ടി വരുമോ? പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
Updated On: 

13 Jun 2024 13:13 PM

ന്യൂഡൽഹി: വാർത്താ മാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകുന്ന വിഷയത്തിൽ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രം​ഗത്ത്. ഈ വിഷയത്തിൽ നയരൂപീകരണത്തിനാണ് കേന്ദ്രസർക്കാർ പുതിയ നടപടി സ്വീകരിക്കുന്നത്. ഇതിൻ്റെ പ്രാ​രംഭ ഘട്ടമായി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ യോ​ഗം ചേർന്നു.

ഈ വിഷയത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന യോഗം ഇന്നലെ ചേർന്നു. ഇതിനു മുമ്പും ഈ വിഷയം ചർച്ചയായിട്ടുണ്ട്. ഗൂഗിൾ, മെറ്റ തുടങ്ങിയ കമ്പനികൾ മാധ്യമങ്ങൾക്കു പ്രതിഫലം നൽകണമെന്ന അന്നത്തെ ചില രാജ്യങ്ങളുടെ തീരുമാനവും ചർച്ച ചെയ്തു. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളാണ് ഇത്തരത്തിൽ പ്രതിഫല വിഷയത്തിൽ നിയമം കൊണ്ടു വന്നത്.

ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (ഡിഎൻപിഎ) ഈ വിഷയത്തിൽ നിവേദനം നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനും വാർത്താ വിതരണ മന്ത്രാലയത്തിനുമാണ് നിവേദനം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ യോഗം വിളിച്ചത് എന്നാണ് വിവരം. കേന്ദ്ര സാമ്പത്തികകാര്യം, ഉപഭോക്തൃകാര്യം, നിയമകാര്യം, പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് വകുപ്പുകളുടെയും ഐടി, കോർപറേറ്റ് മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും ഇതിൽ പങ്കെടുത്തിരുന്നു എന്നാണ് വിവരം.

വൻകിട ടെക് കമ്പനികൾക്കും രാജ്യത്തെ ഡിജിറ്റൽ മാധ്യമസ്ഥാപനങ്ങൾക്കും തുല്യതയോടെ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കണമെന്നുള്ള അഭിപ്രായങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ ‌ഐടി നിയമത്തിനു പകരമായി കൊ‌ണ്ടുവരുന്ന ഡിജി​റ്റൽ ‌ഇന്ത്യ ബില്ലിന്റെ കരടിൽ ഇന്റർനെറ്റ് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കരട് ഇതുവരെ ചർച്ചയ്ക്കായി വന്നില്ല. ഇതിനിടെയാണു വാർത്താ വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിഷയം വീണ്ടും ചർച്ചയാകുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ