5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

International Yoga Day 2024: ‘യോ​ഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി’; യോ​ഗ ദിനത്തിൽ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

International Yoga Day: 2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം എന്നത്.

International Yoga Day 2024: ‘യോ​ഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി’; യോ​ഗ ദിനത്തിൽ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ജമ്മുവിലെ എസ്‌കെഐസിസിയി യോ​ഗ അഭ്യസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Image credits: PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 21 Jun 2024 09:43 AM

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിൽ നടന്ന പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് (International Day of Yoga) നേതൃത്വം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). ജമ്മുവിലെ പ്രശസ്തമായ ദാൽ തടകത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഷേർ-ഇ-കശ്മീർ ഇൻ്റർനാഷണൽ കോൺഫറൻസ് സെൻ്ററായ എസ്‌കെഐസിസിയിലാണ് യോഗ ദിന പരിപാടി നടക്കുന്നത്. സദസിനെ അഭിസംബോധന ചെയ്യ്ത ശേഷം പ്രധാനമന്ത്രി സിവൈപി യോഗാ സെഷനിൽ പങ്കെടുക്കുകയും ചെയ്യും.

‘അവനവന് വേണ്ടിയും സമൂഹത്തിന് വേണ്ടിയും’ (യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി) എന്നതാണ് ‌ഇത്തവണത്തെയും യോഗാ ദിന സന്ദേശം. 2014 സെപ്റ്റംബർ 27ന് 69-മത് ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോ​ഗാ​ദിനം എന്നത്. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകർമ്മ പദ്ധതിയായ യോഗ 193ൽ 177 രാഷ്ട്രങ്ങളും സഭയിൽ അംഗീകരിക്കുകയായിരുന്നു.

ALSO READ: അന്താരാഷ്ട്ര യോഗ ദിനം; ഉത്ഭവം ഇന്ത്യയില്‍ നിന്ന്, അറിയാം യോഗ ദിനത്തിന്റെ ചരിത്രം

“യോഗ ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്കും ലോകത്തിൻ്റെ എല്ലാ കോണുകളിലും യോഗ ചെയ്യുന്ന ആളുകൾക്കും ഞാൻ ആശംസകൾ നേരുന്നു. യോഗ ചെയ്യുന്നവരുടെ എണ്ണം ലോകമെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്” രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. “അന്താരാഷ്ട്ര യോഗ ദിനം 10 വർഷത്തെ ചരിത്ര യാത്ര പൂർത്തിയാക്കിയിരിക്കുന്നു. 2014 ൽ ഞാൻ ഐക്യരാഷ്ട്രസഭയിൽ അന്താരാഷ്ട്ര യോഗ ദിനം നിർദ്ദേശിച്ചു. ഇന്ത്യയുടെ ഈ നിർദ്ദേശത്തെ 177 രാജ്യങ്ങൾ പിന്തുണച്ചു. അതിനുശേഷം യോഗ ദിനം പുതിയ റെക്കോർഡുകളാണ് സൃഷ്ടിച്ചത്,” അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര യോ​ഗ ദിനത്തിന്റെ പ്രാധാന്യം

ആഗോളതലത്തിൽ അവബോധം സൃഷ്ടിക്കുക: യോഗയുടെ ആരോഗ്യ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനകൊണ്ട് ലക്ഷ്യമിടുന്നത്. യോ​ഗ ഓരോരുത്തരുടെയും ദിനചര്യയിൽ ഉൾപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുന്ന ദിനം കൂടിയാണിത്.

ശാരീരിക ആരോഗ്യം: വഴക്കം, കരുത്ത്, സഹിഷ്ണുത എന്നിവ വർധിപ്പിക്കുന്നതിന് യോഗ പരിശീലിക്കുന്നത് ​ഗുണകരമാണ്. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോ​ഗയ്‌ക്ക് കഴിയും.

മാനസിക ക്ഷേമം: ശാരീരിക ആരോഗ്യത്തിനപ്പുറം യോഗ മാനസിക ക്ഷേമത്തെയും മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും മാനസിക ആരോ​ഗ്യം പ്രോത്സാഹിപ്പിക്കാനും വളരെയധികം സഹായിക്കുന്നു. ഉത്കണ്ഠയും വിഷാദവും നിയന്ത്രിക്കുന്നതിന് പ്രാണായാമം (ശ്വാസനിയന്ത്രണം), ധ്യാനം തുടങ്ങിയ യോ​ഗാ പരിശീലനങ്ങൾ വളരെ നല്ലതാണ്.

ആത്മീയ വളർച്ച: ആത്മീയതയിൽ വേരൂന്നിയ യോഗ ആന്തരിക സമാധാനം നൽകുന്നു. വ്യക്തികളെ സ്വയം അവബോധത്തിലേക്കും സ്വയം തിരിച്ചറിവിലേക്കും ഇത് നയിക്കുന്നു.

‘യൂജ്’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് യോ​ഗ എന്ന പഥം ഉണ്ടായത്. മനുഷ്യ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ് എന്നത്. ദൈനംദിന ജീവിതത്തിൽ യോ​ഗ ചെയ്യുന്നതുകൊണ്ടുള്ള ​ഗുണങ്ങളെ കുറിച്ച് ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിന് എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോ​ഗാദിനം ആചരിച്ച് പോണത്.

Stories