AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ ഇവരാണ്; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌

14 active terrorists identified in Jammu and Kashmir: എല്ലാവരും 20 മുതല്‍ 40 വയസ് വരെയുള്ളവരാണ്. ഇവര്‍ പാക് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ (എൽഇടി), ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Pahalgam Terror Attack: കശ്മീരില്‍ അശാന്തി പടര്‍ത്തുന്നവര്‍ ഇവരാണ്; 14 പ്രാദേശിക ഭീകരരുടെ പട്ടിക പുറത്ത്‌
സുരക്ഷാ സേനയുടെ തിരച്ചില്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 27 Apr 2025 07:17 AM

ഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന പ്രാദേശിക തീവ്രവാദികളുടെ വിശദാംശങ്ങളെടുത്ത് രഹസ്യാന്വേഷണ ഏജൻസികൾ. ഇതില്‍ 14 പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. എല്ലാവരും 20 മുതല്‍ 40 വയസ് വരെയുള്ളവരാണ്. ഇവര്‍ പാക് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നുണ്ടെന്ന് ഔദ്യോഗിക സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുൾ മുജാഹിദീൻ, ലഷ്കർ ഇ തൊയ്ബ (എൽഇടി), ജയ്ഷ് ഇ മുഹമ്മദ് (ജെഇഎം) എന്നീ ഭീകര സംഘടനകളുമായി ഈ വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

മൂന്ന് പേര്‍ക്ക് ഹിസ്ബുള്‍ മുജാഹിദീനുമായും, എട്ട് പേര്‍ക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായും, മൂന്ന് പേര്‍ക്ക് ജെയ്‌ഷെ മുഹമ്മദുമായാണ് ബന്ധം. ആദിൽ റഹ്മാൻ ഡെന്റൂ, ആസിഫ് അഹമ്മദ് ഷെയ്ക്ക്, അഹ്സാൻ അഹമ്മദ് ഷെയ്ക്ക്, ഹാരിസ് നസീർ, ആമിർ നസീർ വാണി, യാവർ അഹമ്മദ് ഭട്ട്, ആസിഫ് അഹമ്മദ് ഖണ്ഡേ, നസീർ അഹമ്മദ് വാണി, ഷാഹിദ് അഹമ്മദ് കുതായ്, ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ, സുബൈർ അഹമ്മദ് വാണി, ഹാരൂൺ റാഷിദ് ഗനായ്, സാക്കിർ അഹമ്മദ് ഗാനി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

Read Also: Pahalgam Terror Attack: പഹൽ​ഗാം ഭീകരാക്രമണം: കുപ്വാരയിൽ ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീട് സ്ഫോടനത്തിൽ തകർത്തു

21കാരനായ ആദിൽ റഹ്മാൻ ഡെന്റു 2021 ൽ ലഷ്കർ ഇ തൊയ്ബയിൽ (എൽഇടി) ചേർന്നു. ജയ്ഷെ മുഹമ്മദുമായാണ് 28കാരനായ ആസിഫ് അഹമ്മദ് ഷെയ്ഖിന് ബന്ധം. അഹ്‌സാൻ അഹമ്മദ് ഷെയ്ഖ് (23), ഹാരിസ് നസീർ (20), നസീർ അഹമ്മദ് വാനി (21), ഷാഹിദ് അഹമ്മദ് കുതായ് (27), ആമിർ അഹമ്മദ് ദാർ, അദ്നാൻ സാഫി ദാർ, സാക്കിർ അഹമ്മദ് ഗനി എന്നിവര്‍ക്കും എല്‍ഇടിയുമായാണ് ബന്ധം.

അനന്ത്നാഗ്, പുൽവാമ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദക്ഷിണ കശ്മീരിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥർ സംയുക്ത പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക ഭീകരര്‍ ഈ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.