Instagram Reel: റോഡിലാകെ രക്തവും കൊലപാതകവും; റീൽ ചിത്രീകരണം കയ്യിൽ നിന്ന് പോയി: രണ്ട് പേർ അറസ്റ്റിൽ

Instagram Reel Shooting : റീൽസ് ഷൂട്ടിംഗിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. സിനിമയിലെ കൊലപാതക രംഗം കണ്ട് അത് ശരിയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്.

Instagram Reel: റോഡിലാകെ രക്തവും കൊലപാതകവും; റീൽ ചിത്രീകരണം കയ്യിൽ നിന്ന് പോയി: രണ്ട് പേർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

abdul-basith
Published: 

18 Mar 2025 20:48 PM

കർണാടകയിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണത്തെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. സിനിമയിലെ ഒരു കൊലപാതക രംഗം റീലാക്കി ചിത്രീകരിച്ചത് ആളുകളിൽ ഭയപ്പാടുണ്ടാക്കിയതിനെ തുടർന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. കർണാടകയിലെ കൽബുർഗിയിൽ തിങ്കളാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച പോലീസ് തന്നെ ഇക്കാര്യം അറിയിച്ചു.

കൽബുർഗിയിലെ ഹംനബാദ് റിങ് റോഡിലാണ് സംഭവം. സൈബണ്ണ, സച്ചിൻ എന്ന രണ്ട് യുവാക്കൾ ചേർന്നായിരുന്നു റീൽസ് ചിത്രീകരണം. മൂർച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു യുവാക്കൾ കൊലപാതക രംഗത്തിൻ്റെ റീൽ ചിത്രീകരിച്ചത്. ഒരാൾ മറ്റൊരാളെ ആയുധം കൊണ്ട് വെട്ടുന്നതും വെട്ടുകൊണ്ടയാൾ രക്തം വാർന്ന് റോഡിൽ കിടക്കുന്നതുമായിരുന്നു രംഗം. ഈ റീൽ ചിത്രീകരണം ആളുകളിൽ ഭയപ്പാടുണ്ടാക്കി. നടക്കുന്നത് ശരിക്കും കൊലപാതകമെന്നായിരുന്നു ആളുകളുടെ ധാരണ. പിന്നാലെ സൈബണ്ണയെയും സച്ചിനെയും കൽബുർഗി സബ് അർബൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Also Read: Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരിൽ ഭാര്യയുടെ പരിഹാസം, ഭർത്താവ് ജീവനൊടുക്കി

ഭാര്യ കളിയാക്കി, ഭർത്താവ് ജീവനൊടുക്കി
ഭാര്യ കളിയാക്കിയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പരശിവമൂർത്തിയെന്ന 32കാരനാണ് മരിച്ചത്. കർണാടക ചാമരാജന​ഗറിലെ ഉഡി​ഗല ​ഗ്രാമത്തിലാണ് സംഭവം നടന്നത്. തലമുടിയില്ലാത്തതിന്റെ പേരിൽ ഭാര്യ മമത പരമശിവമൂർത്തിയെ നിരന്തരം കളിയാക്കിയിരുന്നു എന്നും ഇതുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.

രണ്ട് വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ലോറി ഡ്രൈവറായ പരശിവമൂർത്തിയുടെ തലമുടി കൊഴിയുന്നുണ്ടായിരുന്നു. ഇതിൻ്റെ മമത നിരന്തരം ഇയാളെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. തനിക്ക് ചേരുന്ന ഭർത്താവല്ല ഇദ്ദേഹമെന്നും പുറത്തുപോകാൻ നാണക്കേടാണെന്നും മമത പറഞ്ഞിരുന്നു. പരശിവമൂർത്തിക്കെതിരെ മമത വ്യാജ സ്ത്രീധന പീഡനക്കേസ് കൊടുത്തിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ പരമശിവമൂർത്തി കുറച്ചുകാലം ജയിൽ വാസം അനുഭവിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ചാമരാജനഗർ റൂറൽ പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Stories
Pahalgam Terrorist Attack: ‘തിരിച്ചടി ഉടൻ, സമയവും രീതിയും തീരുമാനിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം’; പ്രധാനമന്ത്രി നരേന്ദ്ര മോദി
Mob Lynching: ‘പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം’; മംഗളൂരുവിൽ യുവാവിനെ തല്ലിക്കൊന്നു
ഭാരതീയ ഖനന മേഖലയ്ക്ക് പുത്തന്‍ നേട്ടം; BEML വികസിപ്പിച്ച ഇലക്ട്രിക് റോപ്പ് ഷവല്‍ വിപണിയില്‍ അവതരിപ്പിച്ചു
Indian Railway: മേയ് ഒന്ന് മുതൽ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും!
Pahalgam Terrorist Attack: കൂടുതൽ ഭീകരാക്രമണങ്ങൾക്ക് സാധ്യത? കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
India-Pakistan Conflicts: പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം, ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; യുഎന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
ലവ് ബേർഡ്സ് വളർത്തുന്നവരാണോ നിങ്ങൾ?
പ്ലം കഴിക്കാന്‍ മടിവേണ്ട ശരീരത്തിന് നല്ലതാണ്‌
തിരിഞ്ഞുകൊത്തും, ഇവരെ വിശ്വസിക്കരുത്
തലച്ചോറിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കരുത്