Instagram Reel: റോഡിലാകെ രക്തവും കൊലപാതകവും; റീൽ ചിത്രീകരണം കയ്യിൽ നിന്ന് പോയി: രണ്ട് പേർ അറസ്റ്റിൽ
Instagram Reel Shooting : റീൽസ് ഷൂട്ടിംഗിനെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. സിനിമയിലെ കൊലപാതക രംഗം കണ്ട് അത് ശരിയാണെന്ന് ആളുകൾ തെറ്റിദ്ധരിച്ചതോടെയാണ് പോലീസ് ഇടപെട്ടത്.

കർണാടകയിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണത്തെ തുടർന്ന് രണ്ട് പേർ അറസ്റ്റിൽ. സിനിമയിലെ ഒരു കൊലപാതക രംഗം റീലാക്കി ചിത്രീകരിച്ചത് ആളുകളിൽ ഭയപ്പാടുണ്ടാക്കിയതിനെ തുടർന്നാണ് രണ്ട് പേരെ പോലീസ് പിടികൂടിയത്. കർണാടകയിലെ കൽബുർഗിയിൽ തിങ്കളാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച പോലീസ് തന്നെ ഇക്കാര്യം അറിയിച്ചു.
കൽബുർഗിയിലെ ഹംനബാദ് റിങ് റോഡിലാണ് സംഭവം. സൈബണ്ണ, സച്ചിൻ എന്ന രണ്ട് യുവാക്കൾ ചേർന്നായിരുന്നു റീൽസ് ചിത്രീകരണം. മൂർച്ചയുള്ള ആയുധവും രക്തത്തോട് സാദൃശ്യമുള്ള ദ്രാവകവും ഉപയോഗിച്ചായിരുന്നു യുവാക്കൾ കൊലപാതക രംഗത്തിൻ്റെ റീൽ ചിത്രീകരിച്ചത്. ഒരാൾ മറ്റൊരാളെ ആയുധം കൊണ്ട് വെട്ടുന്നതും വെട്ടുകൊണ്ടയാൾ രക്തം വാർന്ന് റോഡിൽ കിടക്കുന്നതുമായിരുന്നു രംഗം. ഈ റീൽ ചിത്രീകരണം ആളുകളിൽ ഭയപ്പാടുണ്ടാക്കി. നടക്കുന്നത് ശരിക്കും കൊലപാതകമെന്നായിരുന്നു ആളുകളുടെ ധാരണ. പിന്നാലെ സൈബണ്ണയെയും സച്ചിനെയും കൽബുർഗി സബ് അർബൻ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ഭാര്യ കളിയാക്കി, ഭർത്താവ് ജീവനൊടുക്കി
ഭാര്യ കളിയാക്കിയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പരശിവമൂർത്തിയെന്ന 32കാരനാണ് മരിച്ചത്. കർണാടക ചാമരാജനഗറിലെ ഉഡിഗല ഗ്രാമത്തിലാണ് സംഭവം നടന്നത്. തലമുടിയില്ലാത്തതിന്റെ പേരിൽ ഭാര്യ മമത പരമശിവമൂർത്തിയെ നിരന്തരം കളിയാക്കിയിരുന്നു എന്നും ഇതുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചു.
രണ്ട് വർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ലോറി ഡ്രൈവറായ പരശിവമൂർത്തിയുടെ തലമുടി കൊഴിയുന്നുണ്ടായിരുന്നു. ഇതിൻ്റെ മമത നിരന്തരം ഇയാളെ കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്തിരുന്നു എന്നാണ് ആരോപണം. തനിക്ക് ചേരുന്ന ഭർത്താവല്ല ഇദ്ദേഹമെന്നും പുറത്തുപോകാൻ നാണക്കേടാണെന്നും മമത പറഞ്ഞിരുന്നു. പരശിവമൂർത്തിക്കെതിരെ മമത വ്യാജ സ്ത്രീധന പീഡനക്കേസ് കൊടുത്തിരുന്നു എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ പരമശിവമൂർത്തി കുറച്ചുകാലം ജയിൽ വാസം അനുഭവിച്ചിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ ചാമരാജനഗർ റൂറൽ പോലീസ് കേസെടുത്തു. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.