RJ Simran Sing: ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു
Popular Instagram Influencer RJ Simran Singh Found Dead:വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് സിമ്രനെ മരിച്ച നിലയില്‍ സുഹൃത്ത് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സിമ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ആര്‍ജെ സിമ്രന്‍ സിങിനെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. 25കാരിയായ സിമ്രന്‍ ജമ്മു കശ്മീരിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമാണ്. സോഷ്യൽ മീഡിയയിൽ 7 ലക്ഷത്തിലധികം പേരാണ് സിമ്രനെ പിന്തുടരുന്നത്. സംഭവത്തിൽ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.
വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലാണ് സിമ്രനെ മരിച്ച നിലയില്‍ സുഹൃത്ത് കണ്ടെത്തിയത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സിമ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിമ്രന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നുണ്ട്.
View this post on Instagram
അതേസമയം സിമ്രന്‍ ആത്മഹത്യ ചെയ്തതാവാമെന്ന് കുടുംബം പോലീസിനെ അറിയിച്ചു. തങ്ങള്‍ക്ക് പരാതിയില്ലെന്നും സിമ്രന്‍റെ കുടുംബം പൊലീസിനെ അറിയിച്ചു. കുറച്ചുദിവസങ്ങളായി സിമ്രന്‍ വിഷാദത്തിലായിരുന്നെന്നും അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറയുന്നു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കുടുംബം പരാതി നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. സിമ്രന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അതേസമയം സിമ്രന്‍റെ മരണം ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ‘ജമ്മുവിന്റെ ഹൃദയസ്പന്ദനം’ എന്ന പേരിലാണ് യുവതി ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.