‘No Clean Shave, No Love’: ‘താടി ഉണ്ടെങ്കിൽ പ്രണയമില്ല’; താടിക്കാരെ വേണ്ട, ക്ലീൻ ഷെവ് ചെയ്ത കാമുകന്മാരെയാണ് ആവശ്യം; പ്ലക്കാർഡുമായി തെരുവിലിറങ്ങി സ്ത്രീകൾ
‘No Clean Shave, No Love’: ഒരുക്കൂട്ടം യുവതികൾ ഡ്യൂപ്ലിക്കേറ്റ് താടി വച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വീഡിയോയിൽ കാണാം. ഇവരുടെ ആവശ്യം ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെയാണ്.
കട്ടത്താടി ഇഷ്ടപ്പെടുന്നവരായിരിക്കും മിക്ക പുരുഷന്മാരും, അതുപോലെ സ്ത്രീകളും തന്റെ പങ്കാളിക്ക് താടി ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി താടിയും മീശയും വളരാൻ വേണ്ടി മാർക്കറ്റുകളിൽ കിട്ടുന്ന സാധനങ്ങളെല്ലാം പരീക്ഷിക്കുന്നവരും നമ്മുടെ ഇടയിൽ കാണും. എന്നാൽ തങ്ങളുടെ കാമുകന്മാർക്ക് താടിയെ വേണ്ടെന്നാണ് ഒരുക്കൂട്ടം സ്ത്രീകളുടെ ആഭിപ്രായം. ഇതിനായി പ്രതിഷേധം വരെ നടത്താൻ തയ്യാറാണ് ഇവർ. ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെ ആവശ്യപ്പെട്ട് ഒരു സംഘം യുവതികൾ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച.
മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഒരുക്കൂട്ടം യുവതികൾ ഡ്യൂപ്ലിക്കേറ്റ് താടി വച്ച് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വീഡിയോയിൽ കാണാം. ഇവരുടെ ആവശ്യം ക്ലീൻ ഷേവ് ചെയ്ത പുരുഷന്മാരെയാണ്. ഇത് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളുമായാണ് പെൺകുട്ടികൾ റാലിയിൽ പങ്കെടുത്തത്. ‘താടി മാറ്റൂ, സ്നേഹം സംരക്ഷിക്കൂ’, ‘താടി ഉപേക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ കാമുകിയെ മറക്കുക’, ‘ക്ലീൻ ഷേവ് ഇല്ലെങ്കിൽ പ്രണയമില്ല’, ‘ഞങ്ങളുടെ ഹൃദയം താടിയില്ലാത്ത കാമുകന്മാരെ ആഗ്രഹിക്കുന്നു’ എന്നിങ്ങനെ പോകുന്നു മുദ്രാവാക്യം.
View this post on Instagram
ഇൻസ്റ്റാഗ്രാമിലും എക്സിലുമാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കോളേജ് വിദ്യാർഥികളെന്ന് തോന്നിക്കുന്ന പെൺകുട്ടികളാണ് വീഡിയോയിലുള്ളത്. താടിയുപേക്ഷിക്കാൻ ആഹ്വാനം ചെയ്ത് ഇവർ നടത്തിയ പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചും ചിലർ ചോദ്യം ഉയർത്തിയിരുന്നു. വീഡിയോ തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. മറ്റ് ചിലർ ഇത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നും അതല്ല, റീൽസിന് വേണ്ടി ചിത്രീകരിച്ചതാണെന്നും പറഞ്ഞു. എന്നാൽ ഇത് ഒരു ഗ്രൂമിങ് ഉത്പന്നത്തിന്റെ പരസ്യത്തിന്റെ ഭാഗമായി ചെയ്തതായിരുന്നു.