5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indigo: ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു, സംഭവം ചെന്നൈയില്‍; അന്വേഷണം

IndiGo tail touches runway: പിന്നാലെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. സെപ്തംബറില്‍ ബെംഗളൂരുവിലും സമാന സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ എ321 വിമാനത്തിന്റെ പിന്‍ഭാഗമാണ് അന്ന് ഇടിച്ചത്

Indigo: ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ചു, സംഭവം ചെന്നൈയില്‍; അന്വേഷണം
ഇന്‍ഡിഗോ-പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Published: 10 Mar 2025 07:39 AM

ലാന്‍ഡ് ചെയ്യുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഇടിച്ച സംഭവത്തില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ മാര്‍ച്ച് എട്ടിനാണ് സംഭവം നടന്നത്. ഇൻഡിഗോ എയർബസ് എ 321 വിമാനത്തിന്റെ പിന്‍ഭാഗമാണ് റണ്‍വേയില്‍ ഇടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് വിമാനം നിലത്തിറക്കിയെന്നും, ആവശ്യമായ അറ്റകുറ്റപ്പണികൾക്കും അനുമതികൾക്കും ശേഷം വീണ്ടും പ്രവർത്തനക്ഷമമാകുമെന്നായിരുന്നു ഇന്‍ഡിഗോയുടെ പ്രസ്താവന. സംഭവത്തില്‍ എയര്‍ലൈന്‍ യാത്രക്കാരോട് ക്ഷമാപണം നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

“ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയാണ് ഇൻഡിഗോയുടെ മുൻ‌ഗണന. സുരക്ഷയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു”-കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

Read Also : മൂന്നാമത്തെ കുഞ്ഞിന് 50,000 രൂപ പാരിതോഷികം; ആൺകുട്ടിയെങ്കിൽ പണത്തിനൊപ്പം പശുവും; പ്രഖ്യാപനവുമായി ആന്ധ്ര എംപി

സംഭവത്തിന് പിന്നാലെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ബെംഗളൂരുവിലും സമാന സംഭവം നടന്നിരുന്നു. ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ എ321 വിമാനത്തിന്റെ പിന്‍ഭാഗമാണ് അന്ന് ഇടിച്ചത്. സംഭവത്തിൽ ഉൾപ്പെട്ട ഫ്ലൈറ്റ് ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

2023ല്‍ ഇത്തരത്തില്‍ നാല് സംഭവങ്ങള്‍ ഉണ്ടായതിനിടെ തുടര്‍ന്ന് ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഓഡിറ്റിനിടെ, സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഇൻഡിഗോയുടെ പരിശീലന, എഞ്ചിനീയറിംഗ് നടപടിക്രമങ്ങളിൽ പോരായ്മകൾ കണ്ടെത്തിയിരുന്നു.