India’s Most Profitable Train: ഇന്ത്യയുടെ പണസഞ്ചിയാകുന്ന ട്രെയിന്‍; വന്ദേഭാരത് മാറി നില്‍ക്കും
Indian Railway: 13,452 ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മെയില്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍, ലോക്കല്‍, ഡിഎംയു കോച്ചുകള്‍, രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകളാണ് രാജ്യത്തുള്ളത്.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും യാത്രയ്ക്കായി പ്രയോജനപ്പെടുത്തുന്നത് ട്രെയിനുകളെയാണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് ട്രെയിനുകളെ ആശ്രയിക്കുന്നവരും ദിനംപ്രതിയുള്ള യാത്രകള്‍ക്ക് ട്രെയിനുകള്‍ പ്രയോജനപ്പെടുത്തുന്നവരും നിരവധി. ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ ശൃംഖലയാണ് നമ്മുടെ ഇന്ത്യയുടേത്. ദിവസവും 20 മില്യണ്‍ ആളുകളാണ് ട്രെയിനില്‍ യാത്ര ചെയ്യുന്നത്.
13,452 ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ മുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മെയില്‍ എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍, ലോക്കല്‍, ഡിഎംയു കോച്ചുകള്‍, രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത് എക്‌സ്പ്രസ് തുടങ്ങി നിരവധി ട്രെയിനുകളാണ് രാജ്യത്തുള്ളത്.
ഇന്ത്യന്‍ റെയില്‍വേ ചരക്ക് നീക്കത്തിലൂടെയും വരുമാനം കണ്ടെത്തുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നതുകൊണ്ട് തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താനും റെയില്‍വേക്ക് സാധിക്കുന്നു.
20 മില്യണ്‍ ആളുകള്‍ ദിവസവും സഞ്ചരിക്കുന്നതുകൊണ്ട് തന്നെ കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് ദിനംപ്രതി റെയില്‍വേയിലേക്ക് എത്തിച്ചേരുന്നത്. ട്രെയിനുകള്‍ ധാരാളമുണ്ടെങ്കിലും ഇവയെല്ലാം രാജ്യത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിന് ഒരുപോലെ സംഭാവന ചെയ്യുന്നില്ല.
ഖജനാവിലേക്ക് പണമെത്തിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് രാജധാനി എക്‌സ്പ്രസ് ആണ്. ബെംഗളൂരു രാജധാനി എക്‌സ്പ്രസാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ട്രെയിന്‍. ഹസ്രത് നിസാമുദ്ദീനില്‍ നിന്നും കെ എസ് ആര്‍ ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന 22692 എന്ന നമ്പറുള്ള ട്രെയിനാണ് താരം.
2022-23 വര്‍ഷത്തില്‍ രാജധാനി എക്‌സപ്രസില്‍ നിന്നും റെയില്‍വേക്ക് 1,76,06,66,339 രൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 509,510 ആളുകളാണ് രാജധാനിയില്‍ യാത്ര ചെയ്തത്. രാജധാനിക്ക് പിന്നാലെ രണ്ടാം സ്ഥാനത്തുള്ളത് കൊല്‍ക്കത്തയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന സീല്‍ദാഹ് എക്‌സ്പ്രസ് ആണ്. പ്രതിവര്‍ഷം 1,28,81,69,274 രൂപയാണ് ഈ ട്രെയിന്‍ റെയില്‍വേയ്ക്ക് സമ്മാനിക്കുന്നത്.