5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vande Metro: 30 രൂപ കുറഞ്ഞ ടിക്കറ്റ് നിരക്ക്….; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്

Vande Metro Flag Off: മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് ഇതിൻ്റെ വേ​ഗത. ഇതിൽ 12 കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്.

Vande Metro: 30 രൂപ കുറഞ്ഞ ടിക്കറ്റ് നിരക്ക്….; ഇന്ത്യയുടെ ആദ്യ വന്ദേ മെട്രോ ഫ്ലാ​ഗ് ഓഫ് 16ന്
Vande Metro. (Image Credits: TV9 Telugu)
neethu-vijayan
Neethu Vijayan | Published: 14 Sep 2024 11:33 AM

ചെന്നൈ: ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത വന്ദേ മെട്രോയുടെ ഫ്ലാ​ഗ് ഓഫ് ഈ മാസം 16ന് നടക്കും. വന്ദേ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാ​ഗ് ഓഫ് ചെയ്യുക. ഗുജറാത്തിലെ ഭുജ്-അഹമ്മദാബാദ് പാതയിലാണ് ആദ്യ സർവീസ് ​നടത്തുന്നത്. വന്ദേ മെട്രോയിലെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയാണ്. ഒരുമാസം വരെ പോയി വരാനുള്ള സീസൺ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഉണ്ടാകും.

20 സിം​ഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്ക് യാത്ര ചെയ്യാനും സാധിക്കുന്നതാണ്. അഹമ്മദാബാദ്-ഭുജ് പാതയിൽ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുക. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. ചെന്നൈ ഇൻ​ഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച വണ്ടിയുടെ പരീക്ഷണയോട്ടം കഴിഞ്ഞ ദിവസം നടന്നിരുന്നു.

മണിക്കൂറിൽ 130 കിലോമീറ്റർ വരെയാണ് ഇതിൻ്റെ വേ​ഗത. ഇതിൽ 12 കോച്ചുകളാണുള്ളത്. ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിൽ ഘടിപ്പിച്ചിട്ടുണ്ട്.

ALSO READ: തിക്കും തിരക്കും വേണ്ട ; കൊച്ചുവേളിയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ ഒരുക്കി റെയിൽവേ

അതേസമയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലേക്ക് വൈകാതെ വന്ദേ മെട്രോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്-എറണാകുളം, എറണാകുളം-കോയമ്പത്തൂർ മം​ഗളൂരു-കോഴിക്കോട്, മധുര-​ഗുരുവായൂ‍ർ( പാലക്കാട് വഴി), എറണാകുളം -തിരുവനന്തപുരം, കൊല്ലം-തിരുനെൽവേലി റൂട്ടുകളിൽ വന്ദേ മെട്രോ സർവീസുകൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന.

അതിനിടെ ഓണക്കാലത്ത് യാത്രാ ദുരിതത്തിന് പരിഹാരവുമായി റെയിൽവേ. ഓണം സ്പെഷ്യൽ ട്രെയിൻ സർവ്വീസ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് തീരുമാനം. തിരുവോണത്തിന്റെ പിറ്റേന്ന് തിങ്കളാഴ്ചയാണ് കൊച്ചുവേളിയിൽ നിന്നു ചെന്നൈയിലേക്കുള്ള സ്പെഷ്യൽ സർവ്വീസ് ഉള്ളത്. എസി സ്‌പെഷൽ ട്രെയിനാണ് ഇത്. ഉച്ചയ്ക്കു 12.50 നാണ് കൊൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 9.30-ന് ട്രെയിൻ ചെന്നൈയിലെത്തുയം ചെയ്യും.

മടക്ക ട്രെയിൻ ചെന്നൈയിൽ നിന്ന് 17നാണ് ഉള്ളത്. ഇത് ഉച്ചയ്ക്കു 3 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും എന്നാണ് വിവരം. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ട്രെയിൻ പുറപ്പെടുന്നത് 24 മണിക്കൂർ മുമ്പ് തത്കാൽ ഓപ്പൺ ആകുന്നതാണ്.

Latest News