India Dirtiest Railway Station: കേട്ടത് സത്യമാണോ… രാജ്യത്തെ ഏറ്റവും വൃത്തികെട്ട റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഒറ്റപ്പാലവും?

India Dirtiest Railway Station List: ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ, മുംബൈ സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 7,461 റെയിൽ‌വേ സ്റ്റേഷനുകളാണുള്ളത്. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ അവയുടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

India Dirtiest Railway Station: കേട്ടത് സത്യമാണോ... രാജ്യത്തെ ഏറ്റവും വൃത്തികെട്ട റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ ഒറ്റപ്പാലവും?

Ottapalam Railway Station

neethu-vijayan
Published: 

25 Mar 2025 12:45 PM

ലോകത്തിലെ ഏറ്റവും വലിയ റെയിൽ‌വേ ശൃംഖലകളിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ റെയിൽ‌വേ. ഇന്ത്യയുടെ റെയിൽ പാളങ്ങളുടെ മൊത്തം നീളവും വീതിയും കണക്കാക്കിയാൽ 67,956 കിലോമീറ്റർ ദൂരം ഉൾക്കൊള്ളുന്നു. ന്യൂഡൽഹി റെയിൽ‌വേ സ്റ്റേഷൻ, മുംബൈ സെൻ‌ട്രൽ റെയിൽ‌വേ സ്റ്റേഷൻ പോലുള്ള തിരക്കേറിയ സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 7,461 റെയിൽ‌വേ സ്റ്റേഷനുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന് കീഴിൽ രാജ്യത്തുടനീളം ചെറുത് മുതൽ വലുത് വരെയുള്ള മിക്ക റെയിൽവേ സ്റ്റേഷനുകളിലും നവീകരണം നടന്നിട്ടുമുണ്ട്.

എന്നാൽ ഇപ്പോഴും നമ്മുടെ രാജ്യത്തെ ചില സ്റ്റേഷനുകൾ അത്ര വൃത്തിയുള്ളതല്ല എന്നതാണ് വാസ്തവം. അവയെ ആധുനിക നിലവാരത്തിലേക്ക് എത്തികണമെങ്കിൽ വലിയ രീതിയിലുള്ള നവീകരണം ആവശ്യമാണ്. അത്തരത്തിൽ നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങളിലെ വൃത്തിഹീനമായി പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷനുകൾ ഏതെല്ലാമെന്ന് നോക്കാം.

ഏറ്റവും വൃത്തികെട്ട റെയിൽവേ സ്റ്റേഷനുകൾ

പെരുങ്കളത്തൂർ റെയിൽവേ സ്റ്റേഷൻ (തമിഴ്നാട്): ദക്ഷിണ റെയിൽവേയുടെ ചെന്നൈ റെയിൽവേ ഡിവിഷന് കീഴിൽ വരുന്ന സ്റ്റേഷനാണ് പെരുങ്കളത്തൂർ റെയിൽവേ സ്റ്റേഷൻ. ഇന്ത്യൻ റെയിൽവേ റെയിൽ സ്വച്ഛ് പോർട്ടൽ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട റെയിൽവേ സ്റ്റേഷൻ എന്ന പട്ടികയിൽ പെരുങ്കളത്തൂർ റെയിൽവേ സ്റ്റേഷനും ഉൾപ്പെട്ടിരിക്കുന്നു.

ഷാഹ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ജൗൻപൂരിലെ ഷാഹ്ഗഞ്ച് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന എൻ‌എസ്‌ജി -3 വിഭാഗത്തിൽപ്പെട്ട ഷാഹ്ഗഞ്ച് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, രാജ്യത്തെ ഏറ്റവും വൃത്തികെട്ട ട്രെയിൻ സ്റ്റേഷനുകളിൽ ഒന്നാണ്. ‌

സാദർ ബസാർ റെയിൽവേ സ്റ്റേഷൻ (ഡൽഹി): ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന സദർ ബസാർ റെയിൽവേ സ്റ്റേഷൻ രാജ്യത്തെ ഏറ്റവും വൃത്തികെട്ടവയിൽ സ്റ്റേഷനുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. റെയിൽ സ്വച്ഛ് പോർട്ടൽ അനുസരിച്ച്, മോശം ഡ്രെയിനേജും മാലിന്യവുമാണ് സ്റ്റേഷനെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായിരിക്കുന്നത്.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ (കേരളം): കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന, ദക്ഷിണ റെയിൽവേ സോണിലെ പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ വരുന്ന ഒറ്റപ്പാലം സ്റ്റേഷൻ, 2021-ൽ പുനർനിർമ്മാണത്തിന് വിധേയമായെങ്കിലും, ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ സ്റ്റേഷനുകളിൽ ഒന്നായി തുടരുന്നു.

മുകളിൽ പറഞ്ഞ സ്റ്റേഷനുകൾക്ക് പുറമേ, രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ സ്റ്റേഷനുകളിൽ ഒന്നായി റാങ്ക് ചെയ്യപ്പെടുന്ന മറ്റ് നിരവധി റെയിൽവേ സ്റ്റേഷനുകളുണ്ട്. അതിൽ പട്ന, മുസാഫർപൂർ, അരാരിയ കോർട്ട് എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകളും ഉത്തർപ്രദേശിലെ ഝാൻസി, ബറേലി റെയിൽവേ സ്റ്റേഷനുകൾ, തമിഴ്‌നാട്ടിലെ വേലച്ചേരി, ഗുഡുവാഞ്ചേരി എന്നിവയും ഉൾപ്പെടുന്നു.

രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ അവയുടെ ശുചിത്വത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (ക്യുസിഐ) പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടാണ് ഈ പട്ടികയുടെ വിവരം പുറത്തുവിട്ടിരിക്കുന്നത്. നേരിട്ട് നിരീക്ഷിച്ചും 1.2 ദശലക്ഷം യാത്രക്കാരുടെ അഭിപ്രായങ്ങളും പരി​ഗണിച്ചാണ് ഈ സർവേ റിപ്പോർട്ട് തയ്യാറാക്കുന്നത്. വരുമാനവും മറ്റ് കാര്യങ്ങളും അടിസ്ഥാനമാക്കി ക്യുസിഐ റാങ്കിംഗ് റെയിൽവേ സ്റ്റേഷനുകളെ നിരവധി വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.

ക്യുസിഐ റിപ്പോർട്ട് അനുസരിച്ച്, 75 റെയിൽവേ സ്റ്റേഷനുകൾ എ1 വിഭാഗത്തിൽ ഉൾപ്പെടുന്നു. വാർഷിക യാത്രക്കാരുടെ വരുമാനം 75 കോടിയിലധികം രൂപ എന്നത് അടിസ്ഥാനമാക്കിയാണ്. അതേസമയം 332 സ്റ്റേഷനുകൾ എ സ്റ്റേഷനുകളിലാണ് തരംതിരിച്ചിട്ടുള്ളത്. ഇത് 6 കോടി മുതൽ 50 കോടി രൂപ വരെ വരുമാനം കണക്കിലെടുത്താണ്.

 

 

Related Stories
Chhattisgarh High Court on Virginity Test: നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി
Madurai CPM Party Congress: വീണ്ടും ചുവപ്പണിഞ്ഞ് മധുര; പാര്‍ട്ടി കോണ്‍ഗ്രസിന് ഏപ്രില്‍ രണ്ടിന് ആരംഭം
Himachal Pradesh Landslide: ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; 6 പേർക്ക് ദാരുണാന്ത്യം
Indigo Tax Penalty: ഇൻഡിഗോയ്ക്ക് 944 കോടി രൂപ നികുതി പിഴ; ‘ബാലിശ’മെന്ന് പ്രതികരണം
Ranveer Allahbadia: ‘പുനർജന്മം, ഒരു അവസരം കൂടി നൽകണം’; വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി രൺവീർ അലബാദിയ
Bishnoi Gang Threat Call: ‘സംസാരിക്കുമ്പോൾ സൂക്ഷിക്കണം, അല്ലെങ്കിൽ അടുത്തത് നീ…’; സമാജ്‌വാദി പാർട്ടി ദേശീയ വക്താവിന് ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണി സന്ദേശം
രാത്രിയിൽ വെള്ളരിക്ക കഴിക്കരുത്! കാരണം...
കുട്ടികളുടെ മുമ്പിൽവെച്ച് ഇക്കാര്യങ്ങൾ അരുത്!
സുഹൃത്തുക്കളുടെ പോസ്റ്റുകൾ മാത്രം കാണാം; ഫേസ്ബുക്കിൽ പുതിയ ഫീച്ചർ
കുടലിൻറെ ആരോഗ്യത്തിനായി ഇവ കഴിക്കാം