Indian students in US: യുഎസിലെ ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കൻ നിയമങ്ങൾ പാലിക്കണം; മുന്നിറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
Indian students in US: ഇന്ത്യൻ വിദ്യാർഥികൾ യുഎസ് നിയമങ്ങൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ഗവേഷകനായ ബദർ കാര് സൂരിയെ തടവിലാക്കുകയും, മറ്റൊരു വിദ്യാർഥി സ്വയം നാടു കടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.

ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ യുഎസ് നിയമങ്ങൾ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഇന്ത്യൻ ഗവേഷകനായ ബദർ കാര് സൂരിയെ തടവിലാക്കുകയും, മറ്റൊരു വിദ്യാർഥി സ്വയം നാടു കടത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രണ്ട് വിദ്യാർഥികളും സഹായത്തിനായി അമേരിക്കയിലെ ഇന്ത്യൻ എംബസികളെ സമീപിച്ചിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അമേരിക്കയിലെ ഇന്ത്യൻ എംബസിയും കോൺസുലേറ്റുകളും ബുദ്ധിമുട്ടുകൾ നേരിടുന്ന ഇന്ത്യൻ വിദ്യാർഥികളെ സഹായിക്കാൻ തയ്യാറാണെന്ന് ജയ്സ്വാൾ പറഞ്ഞു. എന്നാൽ വിസ, കുടിയേറ്റ നയങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഒരു രാജ്യത്തിന്റെ പരമാധികാര ചുമതലകളാണെന്നും അതിൽ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ പൗരൻ ഇന്ത്യയിലേക്ക് വരുമ്പോൾ രാജ്യത്തിന്റെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണെമന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ, ഇന്ത്യൻ പൗരന്മാർ വിദേശത്ത് ആയിരിക്കുമ്പോൾ അവരുടെ നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Watch: MEA Spokesperson Randhir Jaiswal says, “We have a large number of Indian students in the United States, and this number is growing. Knowledge partnership and the participation of our students, or the enrollment of our students in universities in the United States, and the… pic.twitter.com/mw1iv4W11s
— IANS (@ians_india) March 21, 2025
തിങ്കളാഴ്‌ച രാത്രിയാണ്, ഹമാസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ പോസ്റ്റ്‌ഡോക്‌ടറല്‍ ഗവേഷകനായ ബാദര്‍ഖാന്‍ സുരിയെ അമേരിക്കന്‍ ആഭ്യന്തര വകുപ്പ് കസ്റ്റഡിയിലെടുത്തത്. എന്നാൽ അദ്ദേഹത്തെ നാടുകടത്താനുള്ള നീക്കം അമേരിക്കയിലെ ഒരു ഫെഡറല്‍ ജഡ്‌ജി തടഞ്ഞു. സമാന രീതിയിൽ മറ്റൊരു ഇന്ത്യൻ വിദ്യാർഥിക്ക് നേരെയും നടപടി ഉണ്ടായി. ഹമാസിനെ പിന്തുണച്ച് അക്രമവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് കൊളംബിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ രഞ്ജിനി ശ്രീനിവാസന്റെ വിസ റദ്ദാക്കിയിരുന്നു. വിസ റദ്ദാക്കിയതിന് പിന്നാലെ അവര്‍ സ്വയം കടത്തപ്പെടുകയായിരുന്നു.