AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Indian Railway: മേയ് ഒന്ന് മുതൽ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും!

Indian Railway new changes from May 1: മേയ് ഒന്ന് മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് സ്‌ളീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് ജനറല്‍ കോച്ചുകളില്‍ മാത്രമേ യാത്രചെയ്യാന്‍ കഴിയൂ.

Indian Railway: മേയ് ഒന്ന് മുതൽ ട്രെയിൻ യാത്രയിൽ പുതിയ മാറ്റം; ശ്രദ്ധിച്ചില്ലേൽ പണി കിട്ടും!
Image Credit source: Freepik
nithya
Nithya Vinu | Published: 29 Apr 2025 17:56 PM

ന്യൂഡൽഹി: മെയ് ഒന്ന് മുതല്‍ പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം.

വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേര്‍ സ്‌ളീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നുണ്ട്. അത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ റെയിൽവേ പുതിയ തീരുമാനങ്ങള്‍ എടുത്തത്. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്ന യാത്രക്കാര്‍ കണ്‍ഫോം യാത്രക്കാരുടെ സീറ്റ് കൈയ്യേറുന്ന സാഹചര്യം പോലും സമീപകാലത്ത് ഉണ്ടായിട്ടുണ്ട്.

ALSO READ: വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ മഴയും കാറ്റും;സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

കൂടാതെ, വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്നവരുടെ തിരക്കുമൂലം കമ്പാര്‍ട്ട്‌മെന്റ് നിറയുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം മുൻനിർത്തിയാണ് പുതിയ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കുമെന്നും റെയിൽവേ അറിയിച്ചു.

പുതിയ നിയമ പ്രകാരം മേയ് ഒന്ന് മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് സ്‌ളീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. അവര്‍ക്ക് ജനറല്‍ കോച്ചുകളില്‍ മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. കൂടാതെ ഐആര്‍സിടിസി വെബ്‌സൈറ്റുകളില്‍ എടുക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റും ഓട്ടോമാറ്റിക്കായി റദ്ദാകും.