AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

അറബിക്കടലില്‍ ഇന്ത്യയുടെ ശക്തിപ്രകടനം; പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി നാവികസേന; വീഡിയോ പുറത്ത്

Indian Navy test Fires Missile : രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അറബിക്കടലില്‍ ഇന്ത്യയുടെ ശക്തിപ്രകടനം; പടക്കപ്പലില്‍ നിന്ന് മിസൈല്‍ പരീക്ഷണം നടത്തി നാവികസേന; വീഡിയോ പുറത്ത്
Indian Navy Test Fires Missile
sarika-kp
Sarika KP | Updated On: 25 Apr 2025 17:33 PM

ന്യൂഡൽഹി: ജമ്മു പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മിസൈൽ പരീക്ഷണം നടത്തി ഇന്ത്യ. രാജ്യം സ്വന്തമായി നിര്‍മിച്ച പടക്കപ്പല്‍ ഐ.എന്‍.എസ് സൂറത്തില്‍ നിന്നാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. അറബിക്കടലിൽ നിന്ന് ആകാശത്തേക്ക് തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം വിജയകരമെന്ന് നാവികസേന അറിയിച്ചു.

കടലിനു മുകളില്‍ 70 കിലോമീറ്റര്‍ ദൂരപരിധിയില്‍ ശത്രുവിന്‍റെ മിസൈലിനേയോ യുദ്ധവിമാനത്തെയോ നേരിടുന്ന ‘സീ സ്കിമ്മിങ്’ പരീക്ഷണമാണ് നാവികസേന നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും നാവികസേന പുറത്തുവിട്ടിട്ടുണ്ട്. ലക്ഷ്യസ്ഥാനത്തേയ്ക്ക് കൃത്യമായി തൊടുത്ത് നടത്തിയ മിസൈല്‍ പരീക്ഷണം നാവികസേനയുടെ കരുത്ത് പ്രകടമാക്കുന്നതാണെന്ന് പ്രതിരോധമന്ത്രാലയ വക്താവ് എക്‌സില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ മിസൈല്‍ പരീക്ഷണം മറ്റൊരു നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:‘രാജ്യത്ത് ഒരൊറ്റ പാകിസ്ഥാനിയും ഇല്ലെന്ന് ഉറപ്പാക്കണം’; മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി അമിത് ഷാ

 

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതൽ പാക് മാധ്യമങ്ങളില്‍ കറാച്ചി തീരത്തുള്ള ഒരു യുദ്ധ കപ്പലില്‍ നിന്നും പാക് നാവിക സേന മിസൈല്‍ പരിശീലനം നടത്തി എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.