AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Air India Flight: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികൻ; അന്വേഷണം

Urinates On Co-Flyer In Air India Flight: യാത്രക്കാരൻ മദ്യപിച്ചിരുന്നതായും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്നുമാണ് വിമാനത്തിലെ ജീവനക്കാർ പറയുന്നത്. വിഷയം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അനിയന്ത്രിതമായി പെരുമാറിയ യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

Air India Flight: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനുമേൽ മൂത്രമൊഴിച്ച് സഹയാത്രികൻ; അന്വേഷണം
Air IndiaImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 09 Apr 2025 18:23 PM

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ (Air India Flight) യാത്രക്കാരന് നേരെ സഹയാത്രികൻ്റെ അതിക്രമം. യാത്രക്കാരനു മേൽ സഹയാത്രികൻ മൂത്രമൊഴിച്ചതായാണ് പരാതിയിൽ പറയുന്നത്. ഡൽഹി ബാങ്കോക്ക് AI 2336 വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവം എയർ ഇന്ത്യ സ്ഥിരീകരിക്കുകയും ചെയ്തു.

യാത്രക്കാരൻ മദ്യപിച്ചിരുന്നതായും പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും യാത്രക്കാരൻ ചെവിക്കൊണ്ടില്ലെന്നുമാണ് വിമാനത്തിലെ ജീവനക്കാർ പറയുന്നത്. വിഷയം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അനിയന്ത്രിതമായി പെരുമാറിയ യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. വിഷയം പരിശോധിക്കാനും നടപടിയെടുക്കാനും സ്റ്റാൻഡിങ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡു കമ്പനിയുമായി സംസാരിക്കുമെന്നും അറിയിച്ചു. വിഷയത്തിൽ പാലിക്കേണ്ട എല്ലാ നടപടിക്രമങ്ങളും എയർ ഇന്ത്യ പാലിച്ചുവെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. വിഷയം ഡിജിസിഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ മദ്യപിച്ച് യാത്ര ചെയ്തവർ സഹയാത്രക്കാരുടെ മേൽ മൂത്രമൊഴിച്ച സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 മാർച്ചിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചുവെന്നാരോപിച്ച് യുഎസ് സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർത്ഥിയായ ആര്യ വോറയെ അമേരിക്കൻ എയർലൈൻസ് വിലക്കിയിരുന്നു. 2024 നവംബറിൽ, എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ യാത്ര ചെയ്തയാൾ മദ്യപിച്ച് വൃദ്ധയായ ഒരു സ്ത്രീയുടെ മേൽ മൂത്രമൊഴിച്ചതായി ആരോപണം ഉയർന്നിരുന്നു.