5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Internship Stipend: ഇന്റേണ്‍ഷിപ്പിന് 10,000 രൂപ സ്റ്റൈപ്പന്‍ഡ്, വിദ്യാര്‍ത്ഥിയുടെ മറുപടി കേട്ട് ഓഫര്‍ കൊടുത്തയാള്‍ ചമ്മി

Vinayak Sarawagi : 'ഈ ചിന്താഗതി ഇല്ലാതാകുമെന്നാണ് താന്‍ കരുതിയത്. പക്ഷേ, സങ്കടകരമെന്ന് പറയട്ടെ ഇത് മാറില്ല' എന്നും സമൂഹമാധ്യമത്തിലൂടെ വിനായക് സരവാഗി പ്രതികരിച്ചു. സംഭവത്തില്‍ സമൂഹമാധ്യമത്തിലൂടെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്

Internship Stipend: ഇന്റേണ്‍ഷിപ്പിന് 10,000 രൂപ സ്റ്റൈപ്പന്‍ഡ്, വിദ്യാര്‍ത്ഥിയുടെ മറുപടി കേട്ട് ഓഫര്‍ കൊടുത്തയാള്‍ ചമ്മി
വിനായക്‌ സരവാഗി (image credits: social media)
jayadevan-am
Jayadevan AM | Published: 02 Dec 2024 22:04 PM

യുവാവ് ഇന്റേണ്‍ഷിപ്പിന് നല്‍കിയ ഓഫറും, വിദ്യാര്‍ത്ഥി അത് നിരസിച്ചതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. സംരഭകനായ വിനായക് സരവാഗിയാണ് നല്‍കിയ ഓഫറാണ് ചര്‍ച്ചാവിഷയമായത്. ഇന്റേണ്‍ഷിപ്പിന് 10,000 രൂപ സ്റ്റൈപ്പന്‍ഡാണ് വിനായക് സരവാഗി ഓഫര്‍ നല്‍കിയത്. എന്നാല്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ഈ ഓഫര്‍ നിരസിച്ച് മറുപടി അയച്ചു. ഈ വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് വിനായക് സരവാഗി പുറത്തുവിട്ടതോടെയാണ് സംഭവം ചര്‍ച്ചയായത്.

”ക്ഷമിക്കണം. ഇത് വളരെ കുറവാണ്. ‘ടയര്‍ 1’ കോളേജില്‍ നിന്നുള്ള എനിക്ക് ഇത് ശരിയാകില്ല. താങ്കള്‍ക്ക് മനസിലായെന്ന് പ്രതീക്ഷിക്കുന്നു”-എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി. ‘ഓക്കെ, കൂള്‍’ എന്നായിരുന്നു വിനായക് സരവാഗി വിദ്യാര്‍ത്ഥിക്ക് നല്‍കിയ മറുപടി. ഈ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് വിനായക് സരവാഗി പങ്കുവച്ചത്.

‘ഈ ചിന്താഗതി ഇല്ലാതാകുമെന്നാണ് താന്‍ കരുതിയത്. പക്ഷേ, സങ്കടകരമെന്ന് പറയട്ടെ ഇത് മാറില്ല’ എന്നും സമൂഹമാധ്യമത്തിലൂടെ വിനായക് സരവാഗി പ്രതികരിച്ചു. സംഭവത്തില്‍ സമൂഹമാധ്യമത്തിലൂടെ നിരവധി പേരാണ് വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ചിലര്‍ ഉദ്യോഗാര്‍ത്ഥിയുടെ നിലപാടിനെ പിന്തുണച്ചു. ചിലര്‍ വിമര്‍ശിച്ചു.

10,000 രൂപ കുറഞ്ഞ സ്റ്റൈപ്പന്‍ഡാണെന്നും, മുന്‍നിര കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അത് സ്വീകാര്യമാകില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ആവശ്യങ്ങള്‍, ജീവിതച്ചെലവ്, വൈദഗ്ധ്യമുള്ള ജോലിക്ക് ന്യായമായ വേതനത്തിൻ്റെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചും അവര്‍ അഭിപ്രായം പങ്കുവച്ചു.

എന്നാല്‍ മറ്റുചിലര്‍ സരവാഗിയെ പിന്തുണച്ചു. വ്യക്തിഗത സമ്പാദ്യത്തിൽ നിന്ന് പദ്ധതികൾക്ക് ധനസഹായം നൽകുന്ന സംരംഭകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

“ടയർ-1 കോളേജിലെ ഒരാൾ പ്രതിമാസം 10,000 രൂപ നിരക്കിൽ ചേരാൻ വിസമ്മതിക്കുമ്പോൾ സ്ഥാപകൻ സങ്കടപ്പെടുന്നു. ഫ്യൂഡൽ ചിന്താഗതി ഈ രാജ്യം വിട്ടുപോകില്ല”-എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. പിന്നീട് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സരവാഗി രംഗത്തെത്തി.

“ഞാൻ നിർമ്മിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് ഫ്രെയിംവര്‍ക്കിനായി ഇൻ്റേണുകൾക്ക് പണം നൽകാൻ എൻ്റെ സമ്പാദ്യം ഉപയോഗിക്കുന്നു. സ്റ്റൈപ്പൻഡ് കുറവാണെന്ന് എനിക്കറിയാം. അതിനാൽ ഫ്ലെക്‌സിബിൾ സമയം പോലെയുള്ള മറ്റ് സൗകര്യങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ പണം നൽകുന്ന മറ്റു പലരും ഉണ്ട്. കൂടുതൽ പണം നൽകുന്ന മറ്റു പലരും ഉണ്ട്. അതിനാൽ എന്നെ ‘ജമീന്ദാർ’ എന്ന് വിളിക്കുന്നത് ശരിയല്ല”-വിനായക് സരവാഗി പറഞ്ഞു.

ജോലിയെക്കുറിച്ച് അറിഞ്ഞ് ഇന്റേണാണ് തന്നെ സമീപിച്ചതെന്നും, സ്‌റ്റൈപ്പൻ്റിനെക്കുറിച്ചും റിമോട്ട് വർക്ക് ക്രമീകരണങ്ങളെക്കുറിച്ചും അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു. വിദ്യാര്‍ത്ഥിയോട് അതൃപ്തിയില്ലെന്നും അദ്ദേഹം കരിയറില്‍ വിജയിക്കട്ടെയെന്നും സരവാഗി വ്യക്തമാക്കി. 10,000 രൂപ സ്‌റ്റൈപ്പൻ്റുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ഉദ്യോഗാർത്ഥികളിൽ നിന്ന് തനിക്ക് വ്യക്തമായ സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest News