5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Indian Employees Struggling: ഭൂരിഭാഗവും സമ്മര്‍ദ്ദത്തില്‍; ഇന്ത്യയില്‍ സന്തോഷത്തോടെ ജോലി ചെയ്യുന്നവര്‍ 14% മാത്രം

Majority of Indian employees struggling with wellbeing: രാജ്യത്തെ ജീവനക്കാരുടെ മാനസികാരോഗ്യം, ജീവിത നിലവാരം എന്നിവ കണക്കിലെടുത്താണ് പഠനം നടത്തിയത്. ഉയര്‍ച്ചയുള്ളവര്‍, പൊരുതുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനം നടത്തിയത്.

Indian Employees Struggling: ഭൂരിഭാഗവും സമ്മര്‍ദ്ദത്തില്‍; ഇന്ത്യയില്‍ സന്തോഷത്തോടെ ജോലി ചെയ്യുന്നവര്‍ 14% മാത്രം
Follow Us
shiji-mk
SHIJI M K | Updated On: 14 Jun 2024 18:38 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്തോഷത്തോടെ ജോലി ചെയ്യുന്നവര്‍ പതിനാല് ശതമാനമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ കമ്പനിയായ ഗാലപിന്റെ 2024ലെ ഗ്ലോബല്‍ വര്‍ക്ക്‌പ്ലേസാണ് പഠനം നടത്തിയത്. ആഗോള ശരാശരിയുടെ 34 ശതമാനത്തെ അപേക്ഷിച്ച് ഇന്ത്യ വളരെ പിന്നിലാണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ 86 ശതമാനം പേരും വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ജോലി ചെയ്യുന്നത്.

രാജ്യത്തെ ജീവനക്കാരുടെ മാനസികാരോഗ്യം, ജീവിത നിലവാരം എന്നിവ കണക്കിലെടുത്താണ് പഠനം നടത്തിയത്. ഉയര്‍ച്ചയുള്ളവര്‍, പൊരുതുന്നവര്‍, ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കിയാണ് പഠനം നടത്തിയത്. ഇപ്പോഴത്തെ ജീവിതസാഹചര്യത്തില്‍ സംതൃപ്തിയും ഭാവിയിലേക്ക് വലിയ പ്രതീക്ഷയും ഉള്ളവര്‍ക്ക് ഏഴും അതിന് മുകളിലോ ആണ് റേറ്റിങ് നല്‍കിയത്.

നിലവിലെ സാഹചര്യങ്ങളില്‍ വിശ്വാസം ഇല്ലാത്തവരും സമ്മര്‍ദ്ദവും സാമ്പത്തിക ഞെരുക്കവും ഉള്ളവര്‍ക്ക് 4നും 7നും ഇടയില്‍ റേറ്റിങ് നല്‍കി. ഭാവിയെ കുറിച്ച് ഒട്ടും പ്രതീക്ഷയില്ലാത്തവര്‍ക്ക് 4ന് താഴെയാണ് റേറ്റിങ് നല്‍കിയത്. ഇന്ത്യയില്‍ തൊഴിലാളികള്‍ വലിയ തകര്‍ച്ചയാണ് നേരിടുന്നതെന്നാണ് പഠനം പറയുന്നത്. 100ല്‍ 86 ശതമാനം പേരും കഷ്ടപ്പാടിലൂടെയും സമ്മര്‍ദ്ദങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്.

ജോലിയില്‍ ഉയര്‍ച്ചയുള്ളവര്‍ക്ക് തങ്ങളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ഭാവിയെ കുറിച്ചും നല്ല ശുഭാപ്തി വിശ്വാസമുണ്ട്. എന്നാല്‍ പൊരുതുന്നവരുടെ കാര്യം എടുക്കുമ്പോള്‍ ജീവിതത്തില്‍ അനിശ്ചിതത്വമോ നിഷേധാത്മകതയോ ഇവര്‍ അനുഭവിക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ തൊഴില്‍പരമായ സമ്മര്‍ദ്ദവും സാമ്പത്തിക ആശങ്കകളും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ബുദ്ധിമുട്ടുന്നവര്‍ക്ക് തങ്ങളുടെ ഭാവിയെ കുറിച്ച് നിഷേധാത്മക സമീപനമായിരിക്കും ഉണ്ടാവുക.

‘ജോലി ചെയ്തിട്ടും പ്രാഥമിക ആവശ്യങ്ങളായ ഭക്ഷണത്തിനും താമസത്തിനും വേണ്ടി പോലും ബുദ്ധിമുട്ടുന്നവരാണ് അസംതൃപ്തരുടെ പട്ടികയിലുള്ളത്. അവര്‍ ശാരീരികമായി ഏറെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. ഇതിന് പുറമെ മാനസിക സമ്മര്‍ദ്ദവുമുണ്ട്. അവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സുകള്‍ എടുക്കാനും സാധിക്കുന്നില്ല. അതിനാല്‍ തന്നെ രോഗം വന്നാല്‍ മറ്റുള്ളവരേക്കാള്‍ ഇവര്‍ക്ക് ബാധ്യത ഏറുകയും ചെയ്യുന്നു,” ഗാലപ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണേഷ്യ മുഴുവനും ഇതേ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ദക്ഷിണേഷ്യയില്‍ ആകെ 15 ശതമാനം ജീവനക്കാരാണ് സന്തോഷവാന്മാര്‍. ഇത് ആഗോള ശരാശരിയേക്കാള്‍ 19 ശതമാനം കുറവാണ്. സര്‍വേ നടന്ന എല്ലാ രാജ്യങ്ങളിലും ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്ന ജീവനക്കാരുള്ളത് നേപ്പാളിലാണ്. ഇവിടെ 22 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയാണ്.

ഇന്ത്യയിലെ 35 ശതമാനം പേരും തങ്ങളുടെ ജോലിയില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്ന് തുറന്നുസമ്മതിക്കുന്നുണ്ട്. ഇവര്‍ ദിവസവും ദേഷ്യം പ്രകടിപ്പിക്കാറുണ്ട്. ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന രാജ്യം ശ്രീലങ്കയാണ്, ഇവിടെ 62 ശതമാനമാണ് കണക്ക്. പിന്നെയുള്ളത് 58 ശതമാനവുമായി അഫ്ഗാനിസ്ഥാനാണ്.

Latest News