Indian Coast Guard: പാകിസ്താന്‍ പിടികൂടിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
Indian Coast Guard Rescues 7 Fishermen: ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. സമുദ്ര അതിർത്തി ലംഘിച്ചു എന്ന് കാട്ടിയായിരുന്നു പാകിസ്ഥാന്റെ നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
മുംബൈ: പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപത്ത് നിന്നാണ് ഏഴ് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ കസ്റ്റഡിയിലെടുക്കുന്നത്. പാക്ക് മാരിടൈം ഏജൻസിയുടെ കപ്പലിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇതിനു പിന്നാലെ പാക് കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് തടഞ്ഞു. തുടർന്ന് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ട് നൽകുകയായിരുന്നു.
ഇന്ത്യ – പാക്ക് സമുദ്രാതിർത്തിയിലെ നോ ഫിഷിങ് സോണിൽ നിന്നാണ് പാക്ക് മാരിടൈം ഏജൻസി 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. സമുദ്ര അതിർത്തി ലംഘിച്ചു എന്ന് കാട്ടിയായിരുന്നു പാകിസ്ഥാന്റെ നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തുടർന്ന് പാക്ക് കപ്പലിനെ മണിക്കൂറുകളോളം ഇന്ത്യൻ തീരസംരക്ഷണ സേന പിന്തുടർന്ന ശേഷം തടഞ്ഞു നിർത്തുകയായിരുന്നു. ഇന്ത്യൻ മത്സ്യതൊഴിലാളികളെ കൊണ്ടുപോകാൻ പാക്കിസ്ഥാൻ കപ്പലിനെ അനുവദിക്കില്ലെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. ഇതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികളെ പാക്ക് മാരി ടൈം ഏജൻസിക്ക് മോചിപ്പിക്കേണ്ടി വന്നത്. കാൽ ഭൈരവ് എന്ന മത്സ്യബന്ധന ബോട്ടിൽ നിന്നാണ് ഏഴ് മത്സ്യതൊഴിലാളികളെ പാകിസ്ഥാൻ കസ്റ്റഡിയിൽ എടുത്തത്.
Indian Coast Guard (ICG) ship successfully rescued seven Indian fishermen on 17 Nov 24, apprehended by a Pakistan Maritime Security Agency (PMSA) ship near the India-Pakistan Maritime Boundary. Despite efforts by the PMSA ship to retreat, ICG Ship intercepted PMSA ship and… pic.twitter.com/YA05cNu0y2
— ANI (@ANI) November 18, 2024
അതേസമയം രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. പാകിസ്ഥാൻ പിടികൂടുന്നതിനിടെ ഇവരുടെ മത്സ്യബന്ധന ബോട്ട് കാൽ ഭൈരവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും ഇത് പിന്നീട് കടലിൽ മുങ്ങിപ്പോയതായും അധികൃതർ വ്യക്തമാക്കി. തിങ്കളഴ്ച ഓഖ തുറമുഖത്തേക്ക് കോസ്റ്റ് ഗാർഡ് കപ്പൽ തിരികെയെത്തിയ ശേഷം മത്സ്യത്തൊഴിലാളികളെ പൊലീസിന് കൈമാറിയിട്ടുണ്ട്.