5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Aadhaar Pan Card Leak: ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; നടപടിയുമായി കേന്ദ്ര സർക്കാർ

Aadhaar Pan Card Leak: വ്യക്തിഗത വിവരങ്ങളിലേക്ക് അനധികൃത ആക്‌സസ് അനുവദിക്കുന്നതുൾപ്പെടെയുള്ള നിരവധി സുരക്ഷാ വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചില വെബ്‌സൈറ്റുകൾ പ്രദർശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.

Aadhaar Pan Card Leak: ആധാർ, പാൻ കാർഡ് വിവരങ്ങൾ ചോർത്തൽ; നടപടിയുമായി കേന്ദ്ര സർക്കാർ
Leaking Aadhaar and PAN Data. (Image Credits: TV9 Bharatvarsh)
neethu-vijayan
Neethu Vijayan | Published: 27 Sep 2024 15:13 PM

ന്യൂഡൽ​ഹി: രാജ്യത്തെ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ (Aadhaar Pan Card details leak) ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി ചോർത്തി പ്രദർശിപ്പിച്ച നിരവധി വെബ്‌സൈറ്റുകൾക്കെതിരെ നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിലുള്ള വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് കേന്ദ്രത്തിൻ്റെ നീക്കം. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയ സുരക്ഷാ ലംഘനങ്ങൾക്ക് പിന്നാലെയാണ് നടപടിയുമായി കേന്ദ്രം മുന്നോട്ട് വന്നിരിക്കുന്നത്.

വ്യക്തിഗത വിവരങ്ങളിലേക്ക് അനധികൃത ആക്‌സസ് അനുവദിക്കുന്നതുൾപ്പെടെയുള്ള നിരവധി സുരക്ഷാ വീഴ്ചകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരുടെ ആധാർ, പാൻ കാർഡ് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചില വെബ്‌സൈറ്റുകൾ പ്രദർശിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ചൂണ്ടികാട്ടി.

ഇത്തരം വെബ്‌സൈറ്റുകളുടെ പ്രവർത്തനം തടയുന്നതിന് വേഗത്തിലുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇന്ത്യൻ എയ്‌റോസ്‌പേസ് ആൻ്റ് എഞ്ചിനീയറിംഗ് പോലുള്ള വെബ്‌സൈറ്റുകളിലാണ് ഇന്ത്യൻ പൗരൻമാരുടെ ആധാർ വിവരങ്ങൾ ചോർത്തിയതെന്നാണ് മറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെബ്‌സൈറ്റുകൾക്കെതിരെ യുഐഡിഎഐ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

നിലവിൽ ആധാർ വിവരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്. അതിനാൽ ഈ ആധാർ നിയമം ലംഘിച്ചെന്ന് ചൂണ്ടികാട്ടി വെബ്‌സൈറ്റ് ഓപ്പറേറ്റർമാർക്കെതിരെ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പോലീസിൽ പരാതി നൽകി. ബ്ലോക്ക് ചെയ്‌ത വെബ്‌സൈറ്റുകളുടെ നിർദ്ദിഷ്ട പേരുകൾ സർക്കാർ ഔദ്യോ​ഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമുള്ള നടപടിയാണ് സർക്കാരിൻ്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും അധികൃതർ വിശദീകരിച്ചു.

ALSO READ: ലിപ്സ്റ്റിക്ക് അണിയരുതെന്ന് മേയർ; നിയമമുണ്ടെങ്കിൽ കാണിക്കെന്ന് ഉദ്യോഗസ്ഥ; പിന്നാലെ സ്ഥലം മാറ്റം, വിവാദം

അതേസമയം ആധാർ, പാൻ കാർഡ് വിവരങ്ങൽ ചോർന്ന വ്യക്തികൾക്ക് സംസ്ഥാനം നിയമിച്ച അഡ്‌ജുഡിക്കേറ്റിംഗ് ഓഫീസർമാർ വഴി നഷ്ടപരിഹാരം തേടാമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വെബ്‌സൈറ്റുകളിൽ അധാർ ഉൾപ്പടെയുള്ള വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കുന്നത് കുറ്റകരമാണ്. 2011ലെ ഐടി റൂൾ വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ പ്രദർശിപ്പിക്കുന്നതും കൈമാറുന്നതും തടയുന്നു. സംസ്ഥാനങ്ങൾ നിയമിക്കുന്ന ഐടി സെക്രട്ടറിമാരായ പ്രത്യേക ഓഫീസർമാർക്ക് (Adjudicating Officers) പരാതി നൽകാവുന്നതാണ്. വ്യക്തി വിവരങ്ങൾ പ്രദർശിപ്പിച്ചവർക്കും കൈമാറിയവർക്കുമെതിരെ പിഴ ചുമത്താനും ഇരകൾക്ക് നഷ്ടപരിഹാരം അനുവദിക്കാനും ഈ ഉദ്യോഗസ്ഥർക്ക് ഐടി ആക്റ്റിലെ സെക്ഷൻ 46 പ്രകാരം അനുമതി നൽകുന്നു.

എന്തുകൊണ്ട് നടപടി?

എന്തുകൊണ്ടാണ് ആധാറും പാൻ കാർഡും അടക്കമുള്ള വ്യക്തി വിവരങ്ങളുടെ ചോർച്ച തടയാൻ സർക്കാർ ഇടപെടുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ? വളരെ സെൻസിറ്റീവായ ഇത്തരം ഡാറ്റകൾ ചോരുന്നത് പൗരൻമാരുടെ സ്വകാര്യത ഇല്ലാതാക്കുകയും, രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന വിഷയവുമായി ഇത്തരം ഡാറ്റാ ചോർച്ചകൾ മാറിയേക്കാം എന്ന കാരണത്താലാണ് സർക്കാർ അതിവേ​ഗ നടപടിയുമായി രം​ഗത്തെത്തിയിരിക്കുന്നത്.

വ്യക്തി വിവരങ്ങൾ ഡാർക്ക്‌വെബ്‌സൈറ്റുകളിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നതായിട്ടുള്ള ഏറെ ഉദാഹരണങ്ങളാണ് നമുക്ക് മുന്നിലുള്ളത്. മാത്രമല്ല പൗരൻമാരുടെ വ്യക്തി വിവരങ്ങൾ സൂക്ഷിക്കുക എന്നത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. അതിൻറെ ഭാഗമായാണ് അനുമതിയില്ലാതെ ആധാർ, പാൻ വിവരങ്ങൾ പ്രദർശിപ്പിച്ച വെബ‌്‌സൈറ്റുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിച്ചത്. കൂടുതൽ ഡാറ്റ ചോർച്ചയുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം എന്ന നിലയ്‌ക്ക് കൂടിയാണ് വെബ്‌സൈറ്റുകൾക്കെതിരെ ഐടി മന്ത്രാലയം ശക്തമായ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.