Air Force Instructor Dies: പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യോമസേനാ പരിശീലകൻ മരിച്ചു

Indian Air Force Instructor Dies: സംഭവത്തിൽ പരിക്കേറ്റ മഞ്ജുനാഥിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് വ്യോമസേന ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ അറിയിച്ചു.

Air Force Instructor  Dies: പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം, പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യോമസേനാ പരിശീലകൻ മരിച്ചു

Parachute Jump

sarika-kp
Published: 

06 Apr 2025 07:33 AM

ന്യൂഡൽഹി: ആ​ഗ്രയിൽ പാരച്യൂട്ട് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ​ഗുരുതര പരിക്കേറ്റ വ്യോമസേനാ പരിശീലകൻ മരിച്ചു. വ്യോമസ സേനയുടെ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ പാരാ ജമ്പ് ഇൻസ്ട്രക്ടർ കർണാടക സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന “ഡെമോ ഡ്രോപ്പ്” പരിശീലന സമയത്താണ് അപകടം സംഭവിച്ചത്. പാരച്യൂട്ട് തകരാറിലായതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ പരിക്കേറ്റ മഞ്ജുനാഥിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്ന് വ്യോമസേന ഔദ്യോഗിക എക്സ് പേജിൽ പോസ്റ്റ് ചെയ്ത അനുശോചന കുറിപ്പിൽ അറിയിച്ചു.

വാറന്‍റ് ഓഫീസർ മഞ്ജുനാഥും ട്രെയിനികളുമടക്കം 12 പേരാണ് വ്യോമ സേന വിമാനത്തിൽ നിന്ന് ഡൈവ് ചെയ്തത്. ഇതിൽ 11 പേരും സുരക്ഷിതമായി തിരിച്ചെത്തി. എന്നാൽ മഞ്ജുനാഥ് അപകടത്തിൽപ്പെടുകയായിരുന്നു. മഞ്ജുനാഥിന്‍റെ പാരച്യൂട്ടിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമസേന ഉദ്യോഗസ്ഥന്‍റെ നഷ്ടത്തിൽ ഐഎഎഫ് അതീവ ദുഖം രേഖപ്പെടുത്തി. ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഖത്തിലും വേദനയിലും പങ്കു ചേരുന്നതായും ഐഎഎഫ് എക്‌സിൽ പോസ്റ്റ് ചെയ്തു.

Also Read:ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തി

അതേസമയം കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനാണ് മരണപ്പെടുന്നത്. കഴിഞ്ഞ ബുധനാഴ്ച ഗുജറാത്തിലെ ജാംനഗറിൽ പരിശീലനത്തിനിടെ വിമാനം തകർന്നുണ്ടായ അപകടത്തിൽ ജാഗ്വാർ യുദ്ധവിമാനത്തിന്‍റെ പൈലറ്റ് മരിച്ചത്. റെവാരി നിവാസിയായ 28 കാരൻ ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് സിദ്ധാർത്ഥ് യാദവ് ആണ് മരിച്ചത്. സ്വന്തം ജീവൻ പണയംവെച്ച് നിരവധി ജീവനുകൾ രക്ഷിച്ച ശേഷമായിരുന്നു സിദ്ധാർത്ഥിന്‍റെ മരണം. ഗുരുതരമായ സാങ്കേതിക തകരാറുകൾ കാരണം ജനസാന്ദ്രതയുള്ള പ്രദേശത്ത് തകർന്നുവീഴേണ്ട വിമാനമാണ് അദ്ദേഹം ആളില്ലാത്ത സ്ഥലത്തെത്തിച്ചത്. വിമാനം തകർന്നുവീഴുന്നതിന് തൊട്ടുമ്പ് സഹ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തേക്ക് ഇജക്ട് ചെയ്യാനും സിദ്ധാർത്ഥ് സഹായിച്ചിരുന്നു.

Related Stories
India Pakistan Conflict: പാകിസ്താൻ്റെ നട്ടെല്ലൊടിച്ച ഇന്ത്യയുടെ സൈനിക നടപടി; ഓപ്പറേഷൻ സിന്ദൂർ മുതൽ തെളിയുന്ന നിലപാട്
PM Modi Operation Sindoor Live : പ്രധാനമന്ത്രി ജനങ്ങളോട് പറയാൻ പോകുന്നത് എന്ത്? ആകാംക്ഷയിൽ രാജ്യം
Operation Sindoor : ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി ഇന്ന് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്യും
ISRO Chairman: 24 മണിക്കൂറും ഇന്ത്യക്ക് സുരക്ഷ ഉറപ്പാക്കി 10 ഉപഗ്രഹങ്ങൾ, എല്ലാ മേഖലയിലും ഇന്ത്യ മുന്നിലെത്തുമെന്ന്-ഐഎസ്ആർഒ മേധാവി
India Pakistan Conflict: പോരാട്ടം ഭീകരർക്കെതിരെ, ഇന്ത്യയുടെ എയർ ഡിഫൻസ് ശക്തം; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ സൈന്യം
Isro satellites : അതിര്‍ത്തിയില്‍ സൈന്യമെങ്കില്‍ ആകാശത്ത് ഉപഗ്രഹങ്ങള്‍, അതും 10 എണ്ണം; ഇന്ത്യയുടെ ‘ഡബിള്‍ സുരക്ഷ’യെക്കുറിച്ച് ഐഎസ്ആര്‍ഒ
ഉപ്പിലിട്ടത് കഴിച്ചാൽ ഗുണങ്ങൾ പലത്
കേശസംരക്ഷണത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും