നദികളിൽ മൈക്രോപ്ലാസ്റ്റിക്: പുറംതള്ളുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം
ജലാശയങ്ങളിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ മനുഷ്യൻ ഉൾപ്പെടുന്ന ജീവി സമൂഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും.
ന്യൂഡൽഹി: നദികൾ പ്രകൃതി ചുരത്തുന്ന അമൃതാണ് അതിൽ നഞ്ചു കലർത്തുന്നവരുടെ വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കുന്നുണ്ട്. ഇന്ത്യയിൽ ജീവനാഡികളായി നാം നദികളെ കാണുന്നു അവയിലൂടെ ഒഴുകുന്ന തെളിനീരാണ് ഓരോ സംസ്‌കാരത്തെയും പുനർജീവിപ്പിച്ചത്.
എന്നാൽ ഇന്ന് ആ നദികളിൽ അപകടകാരികളായ മൈക്രോ പ്ലാസ്റ്റിക്കുകൾ കുന്നു കൂടുകയാണ്. ഈ വർഷം പുറത്തിറങ്ങിയ കണക്കുകൾ പരിശോധിച്ചാൽ ഇന്ത്യ ആ വിഷയത്തിൽ മുന്നിൽ തന്നെയുണ്ട് എന്ന് കാണാം. 3,153,813 ടൺ മൈക്രോ പ്ലാസ്റ്റിക്കാണ് ലോകം മുഴുവനുള്ള നദികളിൽ ഒഴുകി നടക്കുന്നത്. 217 രാജ്യങ്ങളാണ് ഇതിനു കാരണക്കാർ.
ആ പട്ടിക പരിശോധിക്കുമ്പോൾ ഇന്ത്യയ്ക്ക് അതിൽ നാലാംസ്ഥാനമാണ് ഉള്ളത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
2014 -ൽ പുറത്തിറങ്ങിയ പ്ലാസ്റ്രിക് ഓവർ ഡേ ഷൂട്ട് കണക്കുകൾ പരിശോധിക്കുമ്പോൾ നദികളിലേക്ക് പുറംതള്ളപ്പെട്ട മൈക്രോ പ്ലാസ്റ്റിക്കിൽ 51% ചൈന, യു.എസ്, ജപ്പാൻ, ഇന്ത്യ, എന്നീ രാജ്യക്കാർ കാരണമാണെന്ന് മനസ്സിലാക്കാം. ഇതിൽ ആദ്യ സ്ഥാനത്തുള്ള ചൈന 787,069 ടൺ ആണ് പുറംതള്ളുന്നത്. കണക്കുകളനുസരിച്ച് 391,879 ടൺ ആണ് ഇന്ത്യ പുറന്തള്ളുന്നത്.
എന്താണ് മൈക്രോ പ്ലാസ്റ്റിക്
5 മില്ലീമീറ്റർ വലിപ്പമുള്ള മൈക്രോസ്‌കോപിക് ആയ പ്ലാസ്റ്റിക് കണികകളെ ആണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. ഇത് പ്രകൃതിയിലേക്ക് പുറന്തള്ളുന്ന വിവിധ പ്ലാസ്റ്റിക് വസ്തുക്കളിലൂടെ ആണ് നിർമ്മിക്കപ്പെടുന്നത്.
ജലാശയങ്ങളിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ മനുഷ്യൻ ഉൾപ്പെടുന്ന ജീവി സമൂഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഹെവി മെറ്റൽ, പോളിഅമിഡോഅമിൻ എപിക്ലോറോഹൈഡ്രിൻ, ബിസ് ഫിനോൾ- എ, പോളിഫ്‌ലൂറോ ആൽക്കൈൽ തൻമാത്രകൾ ഇവ പ്രധാനമായും പ്രശ്‌നമുണ്ടാക്കുന്നവയാണ്.
ഇത്തരം രാസ ഘടകങ്ങലെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ എൻവയോൺമെന്റൽ പൊലൂഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
മൈക്രോപ്ലാസ്റ്റിക്കിൽ അപകട സാധ്യത വർധിക്കുന്നത് അറ്റ് മറ്റ് ഘടകങ്ങളുമായി ചേരുമ്പോഴാണ്.
ചൂടും മറ്റ് മാലിന്യങ്ങളിൽ നിന്നുള്ള ഘടകങ്ങളുമായി ചേരുമ്പോൾ ഉണ്ടാകുന്ന രാസപ്രവർത്തനവും ഇവയെ കൂടുതൽ അപകടമുള്ള അവസ്ഥയിലേക്ക് മാറ്റുന്നു. ഇത് ജീവികളെ കൂടുതൽ പ്രശ്‌നത്തിലാക്കും.
ഇത്തരത്തിലുള്ളവ ന്യൂറോടോക്‌സിനുകളായി പ്രവർത്തിക്കാം. അല്ലെങ്കിൽ അനാവശ്യ രാസപ്രവർത്തനങ്ങൾ ശരീരത്തിലുണ്ടാക്കാം. അത്തരം ചില പ്രവർത്തനങ്ങൾ ക്യാൻസറിനു വരെ കാരണമായേക്കാം എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഗംഗം മുന്നിൽ
2021-ൽ പുറത്തുവന്ന പഠനങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ നദിയായ ഗംഗയിൽ നിന്നും ലഭിച്ചത് ലോക രാജ്യങ്ങളിലെ മറ്റ് പ്രധാന നദികളിൽ നിന്ന് ലഭിച്ച മാലിന്യങ്ങളേക്കാൾ അധികമായിരുന്നു എന്ന് കാണാം.
2023-ൽ, ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇന്ത്യയുടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് രാജ്യത്തെ ജലാശയങ്ങളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം അംഗീകരിച്ചിട്ടുണ്ട്.