5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Monkeypox: രാജ്യത്ത് കുരങ്ങുപനി ബാധയോ? ലക്ഷണങ്ങളും പ്രതിരോധ മാർ​​​ഗങ്ങളുമറിയാം

ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനേ തുടർന്ന് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Monkeypox: രാജ്യത്ത് കുരങ്ങുപനി ബാധയോ? ലക്ഷണങ്ങളും പ്രതിരോധ മാർ​​​ഗങ്ങളുമറിയാം
mpox (Reuters image)
aswathy-balachandran
Aswathy Balachandran | Published: 08 Sep 2024 17:56 PM

ന്യൂഡൽഹി: ഇന്ത്യയിലും കുരങ്ങുപനി (എംപോക്‌സ്) എത്തിയതായി സംശയം. ഇന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ ജാ​ഗ്രത പാലിച്ചു തുടങ്ങിയത്. രോഗിയെ ആശുപത്രിയിൽ ഐസൊലേറ്റ് ചെയ്‌തിട്ടുണ്ട്. വിദേശത്തു നിന്ന് രാജ്യത്തെത്തിയ യുവാവിനാണ് ലക്ഷണങ്ങൾ കണ്ടിരിക്കുന്നത്.

കൂടാതെ കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ട് എന്നാണ് വിവരം. യുവാവിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. യുവാവിന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിശോധനാ ഫലം ലഭിച്ചാലേ മങ്കിപോക്‌സ് സ്ഥിരീകരിക്കാനാകൂ.

രാജ്യം പൂർണ സജ്ജമാണ്

എൻ സി ഡി സി നേരത്തെ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് കേസ് കൈകാര്യം ചെയ്യുന്നത് എന്നാണ് വിവരം.

ALSO READ – മെഡിക്കൽ ക്യാമ്പിനിടെ പെൺകുട്ടികളോട് ലൈംഗികാതിക്രമം; യുവ ഡോക്ടർക്കെതിരെ പോക്‌സോ കേസ

രോ​ഗബാധയെ നേരിടാൻ രാജ്യം പൂർണ്ണമായും തയ്യാറാണ് എന്ന് ആരോ​ഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കുന്നു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിനേ തുടർന്ന് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോംഗോയിൽ നൂറുകണക്കിന് ആളുകളാണ് കുരങ്ങുപനി ബാധിച്ച് മരിച്ചത്.

ലക്ഷണങ്ങൾ

ആഗോള ശാസ്ത്രജ്ഞർ രോഗത്തിൻ്റെ പുതിയ വകഭേദത്തെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പുറം രാജ്യങ്ങളിൽ വളരെ വേ​ഗത്തിലാണ് രോ​ഗം പടരുന്നത്. കൂടാതെ ഉയർന്ന മരണനിരക്കും ഉണ്ടെന്നാണ് കണക്ക്. ലൈംഗികബന്ധം, ചർമ്മ സമ്പർക്കം, സംസാരിക്കുന്നതും ശ്വസിക്കുന്നതും പോലെയുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി പടരുന്നത്. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ പ്രധാനമായും കാണിക്കുന്നു.