MQ-9B Drone: ചെെനീസ് അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്തും; അമേരിക്കയിൽ നിന്ന് MQ-9B ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

MQ-9B Drone: കഴിഞ്ഞ വർഷം യുഎസിൽ നിന്ന് എയർ-ടു-സർഫേസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളുമുള്ള MQ-9B സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ സായുധ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു.

MQ-9B Drone: ചെെനീസ് അതിർത്തിയിലെ നിരീക്ഷണം ശക്തിപ്പെടുത്തും; അമേരിക്കയിൽ നിന്ന് MQ-9B ഡ്രോണുകൾ ഇറക്കുമതി ചെയ്യാൻ ഇന്ത്യ

Credits: General Atomics Aeronautical Manufactures of MQ-9B Drone

Updated On: 

22 Sep 2024 07:19 AM

വാഷിംഗ്ടൺ: പ്രതിരോധ മേഖലയിലെ കരുത്ത് ശക്തിപ്പെടുത്താൻ ഇന്ത്യ. ക്വാഡ് ഉച്ചകോടിയുടെ ഭാ​ഗമായി ത്രിദ്വിന സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡനുമായി ഡ്രോൺ ഇടപാടുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി വിഷയങ്ങൾ ചർച്ചയുടെ ഭാ​ഗമായി.

അമേരിക്കയിൽ നിന്ന് 31 എംക്യു-9ബി സ്കൈ ഗാർഡിയൻ (31 MQ-9B Sky Guardian) , സീ ഗാർഡിയൻ (Sea Guardian) ഡ്രോണുകൾ വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഏകദേശം 3 ബില്യൺ ഡോളർ ചെലവഴിച്ചാണ് ഇന്ത്യ ഈ ഡ്രോണുകൾ സ്വന്തമാക്കുന്നത്. ചെെനയുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായാണ് ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത്.

ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ കരാറിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നുവരികയാണ്. കഴിഞ്ഞ വർഷം യുഎസിൽ നിന്ന് എയർ-ടു-സർഫേസ് മിസൈലുകളും ലേസർ-ഗൈഡഡ് ബോംബുകളുമുള്ള MQ-9B സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ സായുധ ഡ്രോണുകൾ വാങ്ങുന്നതിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയിരുന്നു. നാവിക സേനയും അമേരിക്കയുമായി പ്രതിരോധ മേഖലയിലെ ബന്ധം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 3 സ്കോർപീൻ അന്തർവാഹിനിയും, 26 റാഫേൽ എം യുദ്ധവിമാനങ്ങൾ ഈ വർഷം നാവികസേന ഇറക്കുമതി ചെയ്യും.

MQ-9B സ്കൈ ഗാർഡിയൻ, സീ ഗാർഡിയൻ ഡ്രോണുകൾ

യുഎസ് പ്രതിരോധ സ്ഥാപനമായ ജനറൽ ആറ്റോമിക്സാണ് MQ-9B ഡ്രോണിന്റെ നിർമ്മാതാക്കൾ. എല്ലാ തരം കാലാവസ്ഥയിലൂടെയും 40 മണിക്കൂറിലധികം ഉയരത്തിൽ പറക്കാനും രഹസ്യാന്വേഷണം നടത്താൻ കഴിവുള്ളതുമായ ഡ്രോണുകളാണ് MQ- 9B സ്‌കൈ ഗാർഡിയൻ, ആൻഡ് സീ ഗാർഡിയൻ ഡ്രോണുകൾ. ഇതിലൂടെ സേനയ്ക്ക് അതിർത്തിയിൽ നിന്ന് ഉൾപ്പെടെയുള്ള തത്സമയ വിവരങ്ങളും ലഭിക്കും.

അമേരിക്കൻ പ്രസിഡന്റുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ക്വാഡ് ഉച്ചകോടിയ്ക്ക് മുന്നോടിയായി ജോ ബെെഡന്റെ ഡെലവെയറിലെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. പ്രാദേശിക, ആഗോള വിഷയങ്ങൾ ഉഭയകക്ഷി ചർച്ചയുടെ ഭാ​ഗമായതായി ഇരുനേതാക്കളും അറിയിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ചർച്ച ഫലപ്രദമായിരുന്നുവെന്ന് അറിയിച്ചത്.

പ്രധാനമന്ത്രിയെ ജോ ബെെഡൻ വസതിയിലേക്ക് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങൾ ജോ ബെെഡനും പങ്കുവച്ചിട്ടുണ്ട്. സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്താനുള്ള നരേന്ദ്രമോദിയുടെ കഴിവ് തന്നെ അത്ഭുതപ്പെടുത്തുന്നും ബൈഡൻ ‌എക്സിൽ കുറിച്ചു.

ചരിത്രത്തിലെ ഏറ്റവും ശക്തമായ നിലയിലാണ് ഇന്ത്യ- അമേരിക്ക ബന്ധം. ത്രിദിന സന്ദർശനത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. ക്വാഡ് സഖ്യത്തിലെ മറ്റ് നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

പ്രമേഹത്തെ ചെറുക്കാന്‍ ഗ്രീന്‍ ജ്യൂസുകളാകാം
വെറും വയറ്റില്‍ വാഴപ്പഴം കഴിക്കുന്ന ശീലമുണ്ടോ?
മുംബൈയെ തകർത്തെറിഞ്ഞ ജമ്മു കശ്മീർ പേസർ ഉമർ നാസിറിനെപ്പറ്റി
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്