Minister Nitin Gadkari: ‘തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവരാണ്’; മന്ത്രി നിതിൻ ഗഡ്കരി

Minister Nitin Gadkari on the Failure of India Infrastructure Projects: ജോയിന്റ് സെക്രട്ടറിമാരും അണ്ടർ സെക്രട്ടറിമാരുമാണ് സർക്കാരിന്റെയും മന്ത്രിമാരുടെയും വഴികാട്ടികളും തത്വചിന്തകരും. അവർ എന്ത് ഫയലിൽ എഴുതിയാലും മന്ത്രിയും ജനറലും ഒപ്പിടും.

Minister Nitin Gadkari: തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം ഡിപിആർ വരക്കുന്നവരാണ്; മന്ത്രി നിതിൻ ഗഡ്കരി

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി (Image Courtesy: PTI)

Updated On: 

05 Sep 2024 08:52 AM

ദില്ലി: തുരങ്കങ്ങളുടെ തകർച്ചക്കും അപകടങ്ങൾക്കും കാരണം വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് (ഡിപിആർ) വരക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തിലുടനീളം ഹൈവേകളും തുരങ്കങ്ങളും നിർമിക്കുന്നതിൽ റിപ്പോർട്ട് തയ്യാറാക്കുന്നവർ വരുത്തുന്ന പിഴവാണ് തകർച്ചക്കും അപകടങ്ങൾക്കും കാരണമാകുന്നത്. ഇവരെ കുറ്റവാളികൾ എന്ന് വേണം വിളിക്കാൻ. ഈ വാക്ക് ഉപയോഗിച്ചതിൽ മാപ്പ് ചോദിക്കുന്നു. എന്നാൽ മറ്റ് വഴികളിലെന്നും മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനമായ എഫ്ഐസിസിഐ സംഘടിപ്പിച്ച ‘ടണലിംഗ് ഇന്ത്യ’യുടെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിൽ ആണ് ഡിപിആർ നിർമ്മിക്കുന്ന കമ്പനികൾ ഉള്ളത്. അവർ വിശദമായ അന്വേഷണം നടത്താതെ വീട്ടിലിരുന്ന് ഗൂഗിളിൽ നോക്കി പ്രവർത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ഡിപിആറിൽ സാങ്കേതിക വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഡിപിആർ നിർമാതാക്കൾ കൃത്യമായി നടപടി ക്രമങ്ങൾ നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിപിആറിലെ സാങ്കേതിക പദങ്ങൾ മനസിലാക്കാൻ യോഗ്യതയുള്ളവരെ ആണ് ഏൽപ്പിച്ചിരിക്കുന്നത്. ഡിപിആർ കിട്ടിയാൽ ടെൻഡർ കൊടുക്കുക എന്നത് മാത്രമാണ് സർക്കാരിന്റെ ജോലി. എന്നാൽ ചില കമ്പനികൾ ടെൻഡർ നടപടികളിൽ കാണിക്കുക്കുന്ന കൃത്രിമം പദ്ധതിയുടെ അന്തിമഘട്ടത്തിൽ പിഴവുകൾ ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: ഡിജിറ്റൽ കാർഷിക മിഷന് അം​ഗീകാരം; കാർഷിക മേഖലയുടെ ഉന്നമനത്തിന് 13,966 കോടി

ചില വൻകിട കമ്പനികൾ അവരുടെ സ്വന്തം കണക്കുകൂട്ടലുകൾ പ്രകാരമാണ് സാമ്പത്തിക, സാങ്കേതിക യോഗ്യതകൾ നേടിയതെന്ന് പറയാൻ തനിക്ക് മടിയില്ല. ടെൻഡർ നടപടികളിൽ വരുത്തുന്ന ഇത്തരം കൃത്രിമങ്ങൾ ചെലവ് വർദ്ധിക്കുന്നതിനും കാരണമാകുന്നു. ആരോഗ്യകരമായ മത്സരം ഉറപ്പാക്കുക, സമഗ്രമായ പാഠങ്ങൾ നടത്തുക, എന്നീ കാര്യങ്ങളാണ് ഈ പ്രവണതയെ പ്രതിരോധിക്കാനുള്ള മാർഗമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമമായ രീതിയിൽ സോസില തുരങ്കം നിർമ്മിച്ചതിനെ ഉദാഹരണമായി കാണിച്ചാണ് മന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയത്. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് വലിയ സ്വാധീനമുണ്ടെന്നും ഗഡ്കരി പറഞ്ഞു.

ജോയിന്റ് സെക്രട്ടറിമാരും അണ്ടർ സെക്രട്ടറിമാരുമാണ് സർക്കാരിന്റെയും മന്ത്രിമാരുടെയും വഴികാട്ടികളും തത്വചിന്തകരും. അതിനാൽ അവർ എന്ത് ഫയലിൽ എഴുതിയാലും മന്ത്രിയും ജനറലും ഒപ്പിടും. രാമരാജ്യം ഓടുന്നത് ഇനങ്ങനെയാണെന്നും മന്ത്രി ഗഡ്കരി കൂട്ടിച്ചേർത്തു.

Related Stories
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും അവർ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?