5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി

BJP Leader's Letter to Prime Minister on India Gate's Name Changing: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രുരനാണ്. അയാളുടെ പേരിലുള്ള റോഡ് എപിജെ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു. അതുപോലെ ഇന്ത്യാ ഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി അതിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. രാജ്പഥിന് കര്‍ത്തവ്യയെന്ന് നാമകരണം സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ ബന്ധിപ്പിച്ചു.

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി
ഇന്ത്യാ ഗേറ്റ്‌ Image Credit source: TV9 Telugu
shiji-mk
Shiji M K | Updated On: 07 Jan 2025 06:58 AM

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിന്റെ പേര് ‘ഭാരത് മാതാ ദ്വാര്‍’ എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. ഇന്ത്യാ ഗേറ്റിന്റെ പേര് മാറ്റുന്നത് വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരവായിരിക്കുമെന്ന് കത്തില്‍ സിദ്ദിഖി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇടപെട്ട് ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കണമെന്നും സിദ്ദിഖി കത്തിലൂടെ ആവശ്യപ്പെടുന്നു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനാണ്‌. അയാളുടെ പേരിലുള്ള റോഡ് എപിജെ അബ്ദുള്‍ കലാം റോഡെന്ന് പുനര്‍നാമകരണം ചെയ്തു. അതുപോലെ ഇന്ത്യാ ഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി അതിന് പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. രാജ്പഥിന് കര്‍ത്തവ്യയെന്ന് നാമകരണം സ്വീകരിച്ചുകൊണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ ബന്ധിപ്പിച്ചു. അതുപോലെ തന്നെ ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാതാ ദ്വാര്‍ എന്നാക്കി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി സിദ്ദിഖി കത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 140 കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളില്‍ ദേശസ്‌നേഹത്തിന്റെയും ഇന്ത്യന്‍ സംസ്‌കാരത്തിനോടുള്ള അര്‍പ്പണബോധവും വളര്‍ന്നിരിക്കുകയാണെന്നും കത്തില്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു. മുഗള്‍ അക്രമകാരികളും കൊള്ളക്കാരും ബ്രിട്ടീഷുകാരും ഏല്‍പ്പിച്ച മുറിവുകളെ താങ്കളുടെ ഭരണം ഉണക്കിയെന്നും അടിമത്തം മാറി ഇന്ത്യയിലാകെ സന്തോഷം വന്നുവെന്നും കത്തില്‍ മോദിയെ പുകഴ്ത്തി സിദ്ദി പറഞ്ഞു.

അതേസമയം, ഇന്ത്യയിലെ ചരിത്ര പ്രാധാന്യമുള്ള പലതിന്റെ പേര് മാറ്റി കൊണ്ട് മോദി സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാള്‍, അശോക് ഹാള്‍ എന്നിവയുടെ പേരുകള്‍ ഗണതന്ത്ര മണ്ഡപം, അശോക് മണ്ഡപം എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.

Also Read: Workers Stuck in Coal Mine: അസമിൽ കല്‍ക്കരി ഖനിയില്‍ വെള്ളംകയറി; നിരവധി തൊഴിലാളികള്‍ കുടുങ്ങി; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ദേശീയ പുരസ്‌കാര സമര്‍പ്പണം പോലുള്ള പ്രധാന ചടങ്ങുകള്‍ നടക്കുന്ന വേദി കൂടിയാണ് ദര്‍ബാര്‍ ഹാള്‍. ദര്‍ബാര്‍ എന്ന വാക്ക് ബ്രിട്ടീഷുകാരെയും കോടതികളെയും അസംബ്ലികളെയും സൂചിപ്പിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്കായതിന് ശേഷം ആ പേരിന്റെ പ്രസക്തി നഷ്ടപ്പെട്ടു. അതിനാലാണ് ഗണതന്ത്ര മണ്ഡപം എന്ന് നാമകരണം ചെയ്തത്. അശോക് ഹാളിന് അശോക മണ്ഡപം എന്ന് പേര് നല്‍കാന്‍ കാരണം ഭാഷാപരമായ ഐക്യം കൊണ്ടുവരാനാണെന്നും പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പ്രസ്താവനയില്‍ രാഷ്ട്രപതി പറഞ്ഞിരുന്നു.

അതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധലസ്മാരകങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ടതാണ് ഇന്ത്യാ ഗേറ്റ്. രാജ്യത്തിന്റെ അഭിമാനത്തിന്റെ പ്രതീകം കൂടിയാണിത്. റിപ്പബ്ലിക് ദിനത്തില്‍ അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമാണ് റിപ്പബ്ലിക് ദിന പരേഡുകള്‍ ആരംഭിക്കുക. ഇന്ത്യയുടെ പരമ്പരാഗത ചടങ്ങുകളില്‍ ഒന്ന് കൂടിയാണിത്.

ഇന്ത്യാ ഗേറ്റിന്റെ ആര്‍ച്ചിന്റെ താഴെയായി കത്തിച്ചുവെച്ചിരിക്കുന്ന ദീപത്തെ അഭിസംബോധന ചെയ്യുന്ന പേരാണ് അമര്‍ ജവാന്‍. കറുത്ത മാര്‍ബിള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഇവിടെ ദീപം തെളിയിച്ചത്. ഇതിനോടൊപ്പം തോക്കും സൈനികന്റെ തൊപ്പിയും കാണാവുന്നതാണ്.