5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Siriya: സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരിൽ 44 പേർ ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ: രൺധീർ ജയ്സ്വാൾ

India evacuates Nationals from Syria: ഡിസംബർ 7-നാണ് സിറിയയിലുള്ള ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്.

Siriya: സിറിയയിൽ നിന്ന് മടങ്ങാൻ ആ​ഗ്രഹിക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരിൽ 44 പേർ ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ: രൺധീർ ജയ്സ്വാൾ
Randhir Jaiswal (Image Credits: PTI)
athira-ajithkumar
Athira CA | Updated On: 14 Dec 2024 06:49 AM

ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിൽ നിന്ന് ഭാരതീയരെ ഒഴിപ്പിച്ചതായ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സിറിയയിൽ നിന്ന് മടങ്ങാനാ​ഗ്രഹിച്ച ഇന്ത്യക്കാരെയാണ് പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. 77 പേരെയാണ് ഇതുവരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെവ്വാഴ്ചയാണ് (ഡിസംബർ 10) സിറിയയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിച്ചത്.

ജമ്മു കശ്മീരിൽ നിന്ന് പോയ തീർത്ഥാടകരാണ് ഒഴിപ്പിച്ച 77 പേരിൽ 44 പേരും. വിമത സഖ്യവും അസാദ് ഭരണകൂടവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തെ തുടർന്ന് സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു തീർത്ഥാടകർ. സിറിയയിൽ നിന്ന് ഒഴിപ്പിച്ച ഭാരതീയരെ ലെബനനിലേക്ക് സുരക്ഷിതമായി ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥർ എത്തിച്ചിട്ടുണ്ട്. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചാകും ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുകയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ലെബനൻ- സിറിയ അതിർത്തി വരെ ഒഴിപ്പിച്ച ഇന്ത്യക്കാരെ ഡമസ്കസിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോ​ഗസ്ഥർ അനുഗമിച്ചു. അതിർത്തിയിൽ നിന്ന് ലെബനനിലേ ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥർ ഇവരെ സ്വീകരിച്ചതായും ഇമിഗ്രേഷൻ നടപടികൾക്ക് സഹായം ഉറപ്പുവരുത്തിയതായും രൺധീർ ജയ്സ്വാൾ പറഞ്ഞു. ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി ഇവരുടെ യാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“>

ALSO READ:  ഇസ്രായേലും സിറിയയും തമ്മില്‍ രഹസ്യ ഇടപാടുകള്‍ നടന്നു: വിവരങ്ങള്‍ പുറത്ത്‌

പ്രതിവാര വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിൽ നിന്ന് ഒഴിഞ്ഞ ഇന്ത്യക്കാരിൽ ഭൂരിഭാ​ഗം പേരും ഇതിനോടകം രാജ്യത്ത് തിരിച്ചെത്തി. മറ്റുള്ളവർ രണ്ട് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങിയെത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സിറിയയിൽ നിന്ന് ബെയ്റൂത്തിലെത്തിയ കശ്മീരിൽ നിന്നുള്ള തീർത്ഥാടക‍ർ ലെബനനിലെ മറ്റ് ആരാധനാലയങ്ങൾ സന്ദർശിക്കാനായി പുറപ്പെട്ടുവെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. സിറിയയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിലെ ആഭ്യന്തര കലാപം ഇന്ത്യ നിരീക്ഷിച്ച് വരികയാണ്. സിറിയയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. സിറിയയിലെ എല്ലാ വിഭാ​ഗം പൗരന്മാരുടെയും താത്പ്പര്യങ്ങളെയും അഭിലാഷങ്ങളെയും മാനിക്കുന്ന സമാധാനപരമായ ഭരണമാണ് എല്ലാവരും ആ​ഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിസംബർ 7-നാണ് സിറിയയിലുള്ള ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താൻ കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യക്കാർ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. സിറിയയിലെ ഭാരതീയർക്ക് ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിൽ വിലാസവും എംബസി പുറത്തിറക്കിയിരുന്നു.

വിമത സഖ്യത്തിന്റെ നേതാവായ മുഹമ്മദ് അൽ ബഷീറാണ് സിറിയയുടെ ഇടക്കാല പ്രധാനമന്ത്രി. രാജ്യത്തെ എല്ലാ ജനങ്ങൾക്കും മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. 24 വർഷം നീണ്ട ബഷാർ അൽ അസാദ് ഭരണത്തിന് അന്ത്യം കുറിച്ചാണ് സിറിയയുടെ ഭരണം വിമത സഖ്യം പിടിച്ചെടുത്തത്.