India-Pakistan Conflicts: പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രം, ആഗോള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; യുഎന്നില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ
India Says Against Pakistan In UN: ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടി വരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജ്‌ന പറഞ്ഞു. പാകിസ്താന്റെ ചരിത്രത്തെ കുറിച്ച് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ് ഈ ലോകം മുഴുവന്‍ കണ്ടു. ആ ഏറ്റുപറച്ചില്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. പാകിസ്താന്‍ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് യുഎന്നില്‍ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ പറഞ്ഞു. പാകിസ്താന്‍ ഭീകരവാദ സംഘങ്ങള്‍ക്ക് പണം നല്‍കുകയും പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിന് ഇരകളായിട്ടുള്ളവര്‍ക്ക് സുരക്ഷിതത്വം ഒരുക്കാന്‍ ലക്ഷ്യമിട്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയോഷന്‍ നെറ്റ്വര്‍ക്കിന്റെ രൂപീകരണവേളയിലാണ് യോജ്‌ന പട്ടേലിന്റെ വിമര്‍ശനം.
ഭീകരസംഘടനകളെ പാകിസ്താന് പിന്തുണയ്‌ക്കേണ്ടി വരുന്നുണ്ടെന്ന പ്രതിരോധമന്ത്രി ഖാജാ ആസിഫിന്റെ കുറ്റസമ്മതത്തില്‍ അത്ഭുതമില്ലെന്നും യോജ്‌ന പറഞ്ഞു. പാകിസ്താന്റെ ചരിത്രത്തെ കുറിച്ച് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞ് ഈ ലോകം മുഴുവന്‍ കണ്ടു. ആ ഏറ്റുപറച്ചില്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ലെന്നും അവര്‍ പറയുന്നു.
ലോകത്ത് ഭീകരവാദത്തിന് ഇന്ധനം പകരുന്ന തെമ്മാടി രാഷ്ട്രമാണ് പാകിസ്താന്‍. ഇക്കാര്യമാണ് ആ തുറന്നുപറച്ചിലിലൂടെ തുറന്നുകാണിക്കുന്നത്. തങ്ങളല്ല പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന പാകിസ്താന്റെ വാദം കള്ളമാണെന്നും ഇത്തരമൊരു വേദിയില്‍ വെച്ച് എങ്ങനെ കള്ളം പറയാനാകുമെന്നും അവര്‍ ചോദിച്ചു.




അതേസമയം, ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ ഈ വൃത്തിക്കെട്ട ജോലി ചെയ്ത് വരികയാണെന്നായിരുന്നു ആസിഫ് ഖാജയുടെ വെളിപ്പെടുത്തല്‍. സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
2008ലെ മുംബൈ ഭീകരാക്രണത്തിന് ശേഷം സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട ഭീകരാക്രമണാണ് പഹല്‍ഗാമില്‍ നടന്നത്. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയാകുകയാണ് ഇന്ത്യ. അതിലുണ്ടാകുന്ന ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുമെന്നും യോജ്‌ന പട്ടേല്‍ പറഞ്ഞു.