AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gautam Gambhir: ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം ‘ഐഎസ്‌ഐഎസ് കശ്മീര്‍’ എന്ന പേരില്‍

Gautam Gambhir: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഗൗതം ഗംഭീർ അപലപിച്ചിരുന്നു. ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി രണ്ട് സന്ദേശങ്ങളാണ് ഗൗതമിന് ലഭിച്ചത്.

Gautam Gambhir: ഗൗതം ഗംഭീറിന് വധഭീഷണി; സന്ദേശം ‘ഐഎസ്‌ഐഎസ് കശ്മീര്‍’ എന്ന പേരില്‍
Gautam Gambhir
nithya
Nithya Vinu | Published: 24 Apr 2025 11:51 AM

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരി‌ശീലകനും ബിജെപി മുൻ പാർലമെന്റ് അം​ഗവുമായ ​ഗൗതം ​ഗംഭീറിന് വധഭീക്ഷണി ലഭിച്ചതായി റിപ്പോർട്ട്. ഐഎസ്ഐഎസ് കാശ്മീർ എന്ന പേരിലാണ് സന്ദേശം ലഭിച്ചത്. ‘ഐ കിൽ യു’ എന്ന ഒറ്റവരി സന്ദേശമാണ് വന്നിരിക്കുന്നത്.

ഭീഷണിയെ തുടർന്ന് തനിക്കും കുടുംബത്തിനും സുരക്ഷ ആവശ്യപ്പെട്ട് ഗൗതം ഡൽഹി പൊലീസിനെ സമീപിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള പരാതി ഗൗതം ഔദ്യോഗികമായി സമർപ്പിച്ചതായി പൊലീസ് അറിയിച്ചു. വധഭീക്ഷണി കണക്കിലെടുത്ത് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നൽകുമെന്നും അധികൃതർ അറിയിച്ചു.

ALSO READ: സിന്ധു നദീജല കരാര്‍ റദ്ദാക്കിയാൽ പാകിസ്താന് എന്ത് സംഭവിക്കും? എന്താണ് ഈ കരാറിൻ്റെ സവിശേഷത?

കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി രണ്ട് സന്ദേശങ്ങളാണ് ഗൗതമിന് ലഭിച്ചത്. ഏപ്രിൽ 22 ന് ഉച്ചയ്ക്കും മറ്റൊന്ന് വൈകുന്നേരവും. രണ്ടിലും ‘ഐ കിൽ യു (I Kill U) എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ഗൗതം ഗംഭീർ ഇത്തരം ഭീഷണികൾ നേരിടുന്നത് ഇതാദ്യമല്ല. 2021 നവംബറിൽ, സിറ്റിംഗ് പാർലമെന്റ് അംഗമായിരുന്ന കാലത്ത്, അദ്ദേഹത്തിന് സമാനമായ ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ട്.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ഗൗതം ഗംഭീർ അപലപിച്ചിരുന്നു. ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ നടത്തിയത്. ‘മരിച്ചവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. ഇതിന് ഉത്തരവാദികളായവർ വില നൽകും. ഇന്ത്യ ആക്രമിക്കും’ എന്നായിരുന്നു അദ്ദേഹം തന്റെ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്.