India Canada Row: ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം…; കാനഡയിലെ ക്ഷേത്രത്തിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

India Canada Diplomatic Row: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനികൾ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെയുള്ള ആദ്യ പ്രതികരണമാണിത്. പ്രാർഥനയ്ക്കെത്തിയവരെ ഒരുസംഘം മർദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു.

India Canada Row: ഭീഷണിപ്പെടുത്തുന്നത് ഭീരുത്വം...; കാനഡയിലെ ക്ഷേത്രത്തിനെതിരായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Credits: PTI)

Published: 

04 Nov 2024 21:20 PM

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിനെതിരായ ആക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). നയതന്ത്ര ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നതിലും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്നും നിയമവാഴ്ച ഉയർത്തിപിടിക്കുമെന്നു പ്രതീക്ഷിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖലിസ്ഥാനികൾ അക്രമം അഴിച്ചുവിട്ടതിന് പിന്നാലെയുള്ള ആദ്യ പ്രതികരണമാണിത്. പ്രാർഥനയ്ക്കെത്തിയവരെ ഒരുസംഘം മർദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ആരാധനാലയങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

ALSO READ: കാനഡയിലെ ക്ഷേത്രത്തിൽ ഭക്തര്‍ ആക്രമിക്കപ്പെട്ടു, പ്രതികരണവുമായി പ്രധാനമന്ത്രി

എന്നാൽ ഇത്തരം അക്രമം അംഗീകരിക്കാനാവില്ലെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചത്. ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രത്തിൽ പ്രാർഥനയ്ക്ക് എത്തിയവർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഖലിസ്ഥാൻ പതാകയുമേന്തി വന്നവർ ക്ഷേത്രപരിസരത്തേക്ക് അതിക്രമിച്ചു കയറി ഭക്തരെ മർദിക്കുകയായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം മർദനത്തിൽ പരിക്കേറ്റു. ക്ഷേത്രപരിസരത്ത് ഇന്ത്യൻ കോൺസുലാർ ക്യാംപും പ്രവർത്തിക്കുന്നുണ്ടായിരുന്നു.

ആക്രമണത്തിൽ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യൻ ഹൈക്കമിഷനും രംഗത്തെത്തിയിരുന്നു. സുരക്ഷ ഒരുക്കിയില്ലെങ്കിൽ ക്ഷേത്ര പരിസരത്തെ ക്യാംപ് നിർത്തലാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. സ്വതന്ത്ര്യവും സുരക്ഷിതവുമായി മതാചാരങ്ങൾ നടത്താൻ ഉള്ള അവകാശം ഉറപ്പുനൽകുന്നുവെന്നും ക്ഷേത്ര പരിസരത്തെ അക്രമം അംഗീകരിക്കാനാവാത്തതാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

 

സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ
തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 'മഖാന' ഉണ്ടല്ലോ