Exit Poll Result 2024: എക്‌സിറ്റ്‌ പോൾ ഫലം തള്ളി കോൺഗ്രസ്; 295ന് മുകളിൽ സീറ്റ് നേടുമെന്ന് ഇന്ത്യസഖ്യം

India bloc leaders exit poll: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൻഡിഎയ്ക്ക് മേൽക്കൈ എന്ന് എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരുന്നു.

Exit Poll Result 2024: എക്‌സിറ്റ്‌ പോൾ ഫലം തള്ളി കോൺഗ്രസ്; 295ന് മുകളിൽ സീറ്റ് നേടുമെന്ന് ഇന്ത്യസഖ്യം
Published: 

02 Jun 2024 09:52 AM

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 295-ന് മുകളിൽ സീറ്റു നേടി അധികാരത്തിൽ വരുമെന്ന് ഇന്ത്യസഖ്യം. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 235 സീറ്റിലൊതുങ്ങുമെന്നാണ് ഇന്ത്യസഖ്യം പറഞ്ഞത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പൊതുവിലയിരുത്തൽ.

ബിജെപി തനിച്ച് 220 സീറ്റേ നേടൂ. അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി ആരാകണമെന്നതടക്കമുള്ള കാര്യം അപ്പോൾ തീരുമാനിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ചാനലുകളിലെ എക്സിറ്റ്പോൾ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന കഴിഞ്ഞ ദിവസത്തെ തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പിന്മാറിയിരുന്നു. യോഗത്തിലെ പൊതുചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം മാറ്റിയത്.

ഇന്ത്യസഖ്യ കക്ഷികളുടെ ഏജന്റുമാർ വോട്ടെണ്ണിക്കഴിഞ്ഞ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നതുവരെ വോട്ടെണ്ണൽ കേന്ദ്രത്തിൽ തുടരണമെന്ന് യോഗം നിർദേശിച്ചു. വോട്ടെണ്ണൽ ദിവസം ബിജെപി സഖ്യം ക്രമക്കേട് കാട്ടാൻ സാധ്യതയുള്ളതിനാൽ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണമെന്ന് കാട്ടി ഇന്ത്യസഖ്യത്തിലെ നേതാക്കൾ ഞായറാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ എൻഡിഎയ്ക്ക് മേൽക്കൈ എന്ന് എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരുന്നു. 353 മുതൽ 392 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ബിജെപിക്ക് ബദലായി രൂപപ്പെട്ട പ്രതിപക്ഷ സഖ്യത്തിന് കാര്യമായി മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്നാണ് എക്സിറ്റ്പോൾ കണക്കുകളിൽ സൂചിപ്പിക്കുന്നത്. ആകെ ഇൻഡ്യ സഖ്യത്തിന് ആശ്വാസം നൽകുന്നത് കേരളവും തമിഴ്‌നാടും മാത്രമാണ്.

നാനൂറ് എന്ന മോദി പ്രവചനം സത്യമായില്ലെങ്കിലും മൂന്നാംഊഴത്തിലേക്കെന്ന സൂചന ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിലുണ്ടായ ആത്മവിശ്വാസം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് വോട്ടാക്കി മാറ്റാനായില്ലെന്നാണ് എക്‌സിറ്റ് പോൾ.

എൻഡിഎയ്ക്ക് കാര്യമായി പിടി കൊടുക്കാതിരുന്ന ദക്ഷിണേന്ത്യയിലും ബിജെപി മേൽക്കൈ നേടുന്നതായി സൂചിപ്പിക്കുന്ന എക്സിറ്റ് പോൾഫലങ്ങളാണ് പുറത്തു വരുന്നത്. കർണാടകയിലും തെലങ്കാനയിലും തമിഴ്നാട്ടിലുമെല്ലാം എൻഡിഎ മുന്നേറ്റമാണ്. കർണാടകയിൽ ബിജെപി മേൽക്കൈനേടുന്നെന്നാണ് ഇന്ത്യ ടുഡെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നിരിക്കുന്നത്.

കർണാടകയിൽ എൻഡിഎ – 18-22, കോൺഗ്രസ് – 4-8, ജെഡിഎസ് – 1-3, എന്നിങ്ങനെയാണ് ഇന്ത്യ ടിവി റിപ്പോർട്ട്, എബിപി – സി വോട്ടർ സർവേ ഫലം അനുസരിച്ച് എൻഡിഎ – 23-25 സീറ്റ് വരെയും ഇന്ത്യ സഖ്യം 3-5 സീറ്റ് വരെ നേടും. എന്നാൽ കർണാടകയിൽ ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറയുമെന്ന് റിപ്പബ്ലിക് ടിവി പറയുന്നു.

ഒരു സീറ്റ് പോലും നേടാനാകാത്ത കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നു. കോൺഗ്രസ്: 13-14 സീറ്റുകൾ, ബിജെപി: 2-3 സീറ്റുകൾ, യുഡിഎഫ്: 4 സീറ്റ് എന്നിങ്ങനെയാണ് പ്രവചനം. എന്നാൽ ഇടതുപക്ഷത്തിന് കനത്ത പ്രഹരം നൽകിക്കൊണ്ടാണ് ഇത്തവണ ഫലം പുറത്തു വന്നത്. ഇന്ത്യടു‍ഡേ ആക്സിസ് മൈ ഇന്ത്യ ഒരു സീറ്റും ടൈസ് നൗ നാലു സീറ്റും ഇന്ത്യ ടിവി 3-5 സീറ്റും എബിപി സി വോട്ടർ പൂജ്യം സീറ്റും ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Related Stories
Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍