രാജ്യത്ത് എത്തുക 26 റഫാൽ യുദ്ധ വിമാനങ്ങൾ: 63,000 കോടിയുടെ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും ഫ്രാൻസും
Rafale M fighter Jets for the Indian Navy: ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.

ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള റഫാല്‍ വിമാന കരാറിൽ ഒപ്പുവച്ച് ഇരുരാജ്യങ്ങളും. 63,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.
കരാർ പ്രകാര്യം 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ഇന്ത്യയ്ക്ക് നല്‍കുക. 2031-ഓടെ എത്തിക്കുമെന്നാണ് വിവരം. ഈ മാസം ഒൻപതിനാണ് വിമാന ഇടപാടിന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോര്‍ട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണ് കരാറിലുള്ളത്.
Also Read:ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു, കനത്ത ജാഗ്രത
ലോകത്തിലെ ഏറ്റവും നൂതനമായ നാവിക യുദ്ധവിമാനങ്ങളിൽ ഒന്നായാണ് റാഫേൽ എം വിമാനങ്ങളെ കണക്കാക്കപ്പെടുന്നത്. നിലവിൽ ഫ്രഞ്ച് നാവികസേനയ്ക്ക് മാത്രമേ ഈ ജെറ്റ് ഉള്ളൂ. നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കം മൂലം ഒഴിവാക്കിയിരുന്നു. ഇതിനു പകരമാകും റഫാല്‍ വിമാനങ്ങള്‍ വരുന്നത്. കരാര്‍ ഒപ്പിട്ട് നാലുവര്‍ഷത്തിനുള്ളില്‍ 26 വിമാനങ്ങളും ഇന്ത്യയ്ക്ക് നിര്‍മിച്ച് കൈമാറും. മുഴുവന്‍ വിമാനങ്ങളും 2031-നകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.