5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Independence Day : സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തി

Independence Day Celebrations Narendra Modi : 78ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി. ഇത് 11ആം തവണയാണ് നരേന്ദ്രമോദി ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നത്. വികസിത ഭാരതം@2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം.

Independence Day : സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തി
Independence Day Celebrations Narendra Modi (Image Courtesy – ANI)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 15 Aug 2024 08:21 AM

78ആം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ത്രിവർണ പതാക ഉയർത്തി. നിലവിൽ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. ഇത് 11ആം തവണയാണ് നരേന്ദ്രമോദി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തോട് സംസാരിക്കുന്നത്.

കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളിൽ പങ്കുചേരും. വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യമെങ്ങും കനത്ത ജാഗ്രതയാണ്. ഡൽഹിയിൽ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Also Read : Independence Day 2024: ആ മലയാളിയോട് സുഭാഷ് ചന്ദ്രബോസ് ചോദിച്ചു, സൈന്യത്തിൽ ചേരുന്നോ? ചരിത്രം അറിയാം

10 തവണ ചെങ്കോട്ടയിൽ പതാക ഉയർത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ മറികടന്നാണ് നരേന്ദ്രമോദി 11ആം തവണ പതാക ഉയർത്തുന്നത്. ഏറ്റവും കൂടുതൽ തവണ ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയത് രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ്. തുടരെ 17 തവണയാണ് നെഹ്റു ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിട്ടുള്ളത്. ഇന്ദിരാഗാന്ധി 16 തവണ പതാക ഉയർത്തി.

സ്വാതന്ത്ര്യദിനാഘോത്തിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രത്യേക ആഘോഷ പരിപാടിയായ ‘ഹർ ഘർ തിരംഗാ’യും സംഘടിപ്പിക്കുന്നുണ്ട്. ആസാദി കാ അമൃത് മഹോത്സവ് എന്ന പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാർ ഹർ ഘർ തിരംഗാ അവതരിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തെ പൗരന്മാർ എല്ലാവരും അവരവരുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തണമെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെടുന്നത്.

2022ൽ രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് നരേന്ദ്ര മോദി സർക്കാർ ഹർ ഘർ തിരംഗാ എന്ന ആശയം മുന്നോട്ട് വെക്കുന്നത്. 2022 മുതൽ രാജ്യത്തെ പൗരന്മാർ തങ്ങളുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമാകും.

വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ പൗരന്മാർക്ക് ചിത്രങ്ങൾ പങ്കുവെക്കാനും സാധിക്കും. ഇത്തരത്തിൽ സെൽഫി ചിത്രങ്ങൾ പങ്കുവെക്കുന്നവർക്ക് കേന്ദ്ര സർക്കാർ പ്രത്യേക സർട്ടിഫിക്കേറ്റാണ് ഹർ ഘർ തിരംഗാ സർട്ടിഫിക്കേറ്റ്. harghartiranga.com എന്ന വെബ്സൈറ്റിലൂടെയാണ് സർട്ടിഫിക്കേറ്റ് ലഭിക്കുക.

വെബ്സൈറ്റ് നൽകുന്ന വിവരം പ്രകാരം 2022ൽ ആറ് കോടിയോളം പേരാണ് സെൽഫി പങ്കുവെച്ച് ഹർ ഘർ തിരംഗ ക്യാമ്പയിന് ഭാഗമായത്. രാജ്യത്തെ 23 കോടി വീടുകളിൽ ദേശീയ പതാക ഉയത്തിയെന്നുമാണ് വെബ്സൈറ്റ് നൽകുന്ന വിവരം. കഴിഞ്ഞ വർഷം 2023ൽ ഈ കണക്ക് പത്ത് കോടി സെൽഫിയായി ഉയർന്നു. ഈ കണക്ക് ഇനിയും വർധിക്കുമെന്ന് പ്രതീക്ഷയാണ് ഇത്തവണയുമുള്ളത്.

Also Read : Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് തലേദിവസം ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ പ്രതീകാത്മകമായി അഭിസംബോധന നടത്തിയത് മുതലാണ് ഇവിടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്ന പതിവിന് തുടക്കമായത്. 1947ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തതും ചെങ്കോട്ടയില്‍ വെച്ചാണ്.

1639നും 1648നും ഇടയില്‍ ഷാജഹാനാണ് ചെങ്കോട്ട നിര്‍മിച്ചത്. കൂറ്റന്‍ ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. മാത്രമല്ല ആകര്‍ഷകമായ വാസ്തുവിദ്യയും ചെങ്കോട്ടയെ വ്യത്യസ്തമാക്കുന്നു. പൂര്‍ണമായും ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മിച്ചതിനാലാണ് ഈ കെട്ടിടത്തെ ചെങ്കോട്ട എന്ന് വിളിക്കുന്നത്.

പണ്ടത്തെ രാജാക്കന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും രാജകീയമായൊരു വീടായിരുന്നു ചെങ്കോട്ട. 1803ല്‍ ബ്രിട്ടീഷുകാര്‍ ഡല്‍ഹി പിടിച്ചടക്കിയതോടെ അവരുടെ അധികാര കേന്ദ്രമായും ചെങ്കോട്ട മാറി. ബ്രിട്ടീഷുകാര്‍ ചെങ്കോട്ട പല തവണ പുതുക്കി പണിതിട്ടുണ്ട്.

1857ലെ ശിപായി ലഹളയ്ക്ക് ശേഷം ഡല്‍ഹി തകര്‍ന്നു. എങ്കിലും പ്രധാന അധികാര കേന്ദ്രമായി ഡല്‍ഹി തുടര്‍ന്നു. 1947ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ആ സ്മാരകം വീണ്ടെടുക്കുന്നതിനായാണ് ജവഹര്‍ലാല്‍ നെഹ്‌റു ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്താന്‍ തീരുമാനിച്ചത്.

 

Latest News