5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2024 : ഇത് രാജ്യത്തിൻ്റെ സുവർണകാലഘട്ടം; ലക്ഷ്യം 2047 ഓടെ വികസിത ഭാരതമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി

Prime Minister Narendra Modi Independence Day 2024 Speech : രാജ്യത്തിന് വേണ്ടത് മതേതര സിവിൽ കോഡെന്നും മതാധിഷ്ഠിത സിവിൽ കോഡല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

Independence Day 2024 : ഇത് രാജ്യത്തിൻ്റെ സുവർണകാലഘട്ടം; ലക്ഷ്യം 2047 ഓടെ വികസിത ഭാരതമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി
സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു (Image Courtesy : PTI)
jenish-thomas
Jenish Thomas | Updated On: 15 Aug 2024 11:47 AM

ന്യൂ ഡൽഹി : 78-ാം സ്വാതന്ത്ര്യദിനാഘോത്തിൻ്റെ (Independence Day 2024) നിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മിരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തൻ്റെ സ്വാതന്ത്ര്യദിനം പ്രസംഗ ആരംഭിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് നൂറാം വാർഷികത്തിൽ രാജ്യമെത്തുമ്പോൾ ഇന്ത്യ വികസിത രാഷ്ട്രമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ‘രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സർക്കാരിൻ്റെ മുഖ്യവാക്യമെന്നും ലോകം ഉറ്റ് നോക്കുന്ന ഇന്ത്യയെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണമെന്നും നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കൾ, കേന്ദ്രമന്ത്രിമാർ, കർഷക പ്രതിനിധികൾ, സ്ത്രീകൾ, വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങി മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തൂ.

രാജ്യം കടന്ന് പോകുന്നത് സുവർണ കാലഘട്ടത്തിലൂടെ

സ്വാതന്ത്ര്യദിന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിൻ്റെ പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര പദ്ധിതകൾ വിവരിച്ച പ്രധാനമന്ത്രി രാജ്യം ഇപ്പോൾ സുവർണ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ രാജ്യത്തിൻ്റെ വളർച്ച യുവാക്കളിൽ വലിയ പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. വടക്കുകഴിക്കൻ സംസ്ഥാനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടു. രണ്ട് കോടി വീടുകളിലേക്ക് വൈദ്യുതിയെത്തിച്ചു. ജലജീവൻ മിഷൻ്റെ കീഴിൽ 15 കോടി ഉപയോക്താക്കൾ. കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാടും ഇടപെടലും എടുത്തു. രാജ്യം ഉത്പാദന മേഖലയുടെ ഹബ്ബായി. സ്വയം സഹായ സംഘം വഴി ഒരു കോടിയിൽ അധികം സ്ത്രീകൾ ലക്ഷാധിപതികളായി. പത്ത് കോടിയിൽ അധികം വനിതകൾ സ്വയം പര്യാപ്തരായി. സ്വയം സംഘങ്ങൾക്ക് കേന്ദ്രം ഇപ്പോൾ ഒമ്പത് ലക്ഷം കോടി രൂപയാണ് നൽകുന്നതെന്ന് നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ALSO READ : Independence Day : സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ത്രിവർണ പതാക ഉയർത്തി

ബഹിരാകാശ രംഗത്ത് രാജ്യം വലിയ ശക്തിയായി മാറി. ബഹിരാകാശ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾ വരുമെന്നും പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിലൂടെ അറിയിച്ചു. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, എംഎസ്എംഇ, ഗതാഗതം, കാർഷികം ഇങ്ങനെ എല്ലാ മേഖലയിൽ നൂതന സാങ്കേതികയാണ് കേന്ദ്ര കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിയമവ്യവസ്ഥ മാറും

രാജ്യത്തിൻ്റെ അന്തസുയർത്തുന്നതാണ് പുതിയ നിയമങ്ങൾ. ചെറിയ കാര്യങ്ങൾക്ക് പോലും ജയിലിലിടുന്ന നിയമങ്ങൾ കാറ്റിൽ പറത്തുന്നതാണ് പുതിയ നിയമവ്യവസ്ഥ. വേഗത്തിൽ നീതി ഉറപ്പാക്കുന്നതുമാണ്. മതാധിഷ്ഠിത നിയമമല്ല മതേതര സിവിൽ കോഡാണ് രാജ്യത്തിന് വേണ്ടത്. ഏക സിവിൽ കോഡിനായിട്ടുള്ള ചർച്ച സൂപ്രീം കോടതയിമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

വിക്സിത ഭാരതം @ 2047

രാജ്യത്തെ 140 കോടി ജനങ്ങൾ ഒറ്റക്കെട്ടായി ഒരേ ദിശയിലേക്ക് നീങ്ങിയാൽ വികസിത ഭാരതം എന്ന സ്വപ്നം 2047ഓടെ സ്വന്തമാക്കാൻ സാധിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതാണ് രാജ്യത്തിൻ്റെ ലക്ഷ്യമെന്നും അത് മാത്രമാണ് രാജ്യത്തിൻ്റെ മുന്നിലുള്ള ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലക്ഷങ്ങൾ മുടക്കി മക്കളെ വിദേശത്തയക്കുന്നത് അതോടെ അവസാനിപ്പിക്കാനാകും. രാജ്യത്ത് അവർക്ക് വേണ്ടിയുള്ള അവസരങ്ങൾ സജ്ജമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എൻ്റെ വേദന വീണ്ടും അറിയിക്കുന്നു’

രാജ്യത്ത് സ്ത്രീകൾ നേരിടുന്ന ആക്രമണത്തിൽ തൻ്റെ വേദന വീണ്ടും അറിയിച്ച പ്രധാനമന്ത്രി സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമൂഹം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. രാജ്യവും സംസ്ഥാനങ്ങളും ഓരോ സമൂഹങ്ങളും ഇക്കാര്യത്തിൽ ഗൗരവമായ ഒരു തീരുമാനം എടുക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇരയാകുന്നവർക്ക് വേഗത്തിൽ നീതി ഉറപ്പ് വരുത്തേണ്ടതാണ്. ഹീനമായ ഇത്തരം പ്രവർത്തികൾ ഏർപ്പെടുന്നവർക്ക് അതികഠിനമായ ശിക്ഷ നൽകേണ്ടതും ഉറപ്പ് വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.